Breaking

Wednesday, October 3, 2018

മലചവിട്ടുമെങ്കില്‍ അത് മകളുടെയും ഭാര്യയുടെയും കൈപിടിച്ചായിരിക്കും: എം.മുകുന്ദന്‍

തിരുവനന്തപുരം: എന്നെങ്കിലും താന്‍ ശബരിമലയില്‍ പോവുകയാണെങ്കില്‍ അത് മകളുടെയും ഭാര്യയുടെയും കൈപിടിച്ചായിരിക്കുമെന്ന് പ്രശസ്‌ത സാഹിത്യകാരന്‍ എം.മുകുന്ദന്‍. ഇതിനുള്ള അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വളരെ വിപ്ലവകരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഭാര്യയുടെയും മകളുടെയും കൂടെ മലചവിട്ടാന്‍ കഴിയുമെങ്കില്‍ അതില്‍ കൂടുതല്‍ എന്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ ഇഷ്‌ടപ്പെടാത്ത ഏതെങ്കിലും ദൈവമുണ്ടോ. ശ്രീകൃഷ്‌ണ ഭഗവാന്‍ എത്ര ഗോപികമാരോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ശിവന്റെ ശക്തി മുഴുവന്‍ പാര്‍വതിയാണെന്നാണു പറയുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ സ്ത്രീയല്ലേ. എന്തിനാണ് സ്ത്രീകളെ ശബരിമലയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. ആരാണ് ഇങ്ങനെയൊരു ആചാരമുണ്ടാക്കിയത്. ശബരിമല സ്വാമി സ്ത്രീകളെ ഇങ്ങോട്ടു കയറ്റരുതെന്ന് ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പണ്ട് കാലത്ത് വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്ന ശബരിമലയില്‍ പോയി തിരിച്ച്‌ വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെയായിരിക്കാം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാല്‍ സ്ത്രീകളെ പാര്‍ശ്വവത്കരിക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2Izh5wO
via IFTTT