തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ എച്ച്1എന്‍1 രോഗബാധ പടരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ജില്ലയില്‍ ഈ വര്‍ഷം മാത്രം 11 പേര്‍ക്കാണ് രോഗ ബാധയുണ്ടായത്. എച്ച്1എന്‍1 വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വ്യക്തി ശുചിത്വം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ എച്ച്1എന്‍1 കേസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയാണ് 11 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള മാസങ്ങളില്‍ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) രോഗം പടരാന്‍ സാധ്യതയുള്ള സമയമാണെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2ydgOdU
via IFTTT