കോഴിക്കോട്: കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന പണ്ഡിത സമ്മേളനം മുന്നോട്ട് വെച്ച കര്‍മ്മ പദ്ധതികളുടെ ഭാഗമായി, സമകാലിക സാഹചര്യത്തില്‍ ഇസ്ലാമിക ദഅ്വത്തിന്‍റെ പ്രസക്തിയും സാധ്യതയും മനസിലാക്കി ആധുനിക ഭൗതിക സംവിധാനങ്ങളെ ദഅ്വത്തിന് ഉപയോഗപ്പെടുത്തി പുതിയ പ്രബോധക വൃന്ദത്തെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പണ്ഡിത ക്യാമ്പുകള്‍ക്ക് തുടക്കമാവും.
വിശുദ്ധ ഇസ്ലാമിന്‍റെ യഥാര്‍ത്ഥ വിശ്വാസങ്ങളെയും ആചാര അനുഷ്ടാനങ്ങളെയും കുറിച്ച് പുതിയ സമൂഹത്തിന് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും സമൂഹ മാധ്യമങ്ങള്‍ വഴി പുറത്ത് വരുന്ന മത വിരുദ്ധ ആശയങ്ങളെയും മത പരിഷ്കരണ വാദങ്ങളെയും പ്രതിരോധിക്കുന്നതിനാവശ്യമായ ചര്‍ച്ചകളും പഠനങ്ങളും ക്യാമ്പില്‍ നടക്കും.
നാളെ കാലത്ത് ഒമ്പത് മണിക്ക് മലപ്പുറം മഅ്ദിനിലെ എജ്യൂ പാര്‍ക്കില്‍ നടക്കുന്ന മധ്യമേഖല ക്യാമ്പില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട്, നീലഗിരി ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ്റി എണ്‍പത് പണ്ഡിതന്‍മാര്‍ പ്രതിനിധികളാവും. സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ പത്തിന് കണ്ണൂരില്‍ നടക്കുന്ന ഉത്തര മേഖല ക്യാമ്പില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ നൂറ്റി നാല്‍പ്പത് പ്രതിനിധികള്‍ പങ്കെടുക്കും.
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹംസ മുസ്ലിയാര്‍ മഞ്ഞപ്പറ്റ, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
https://www.facebook.com/islamicmediamission/
from Islamic Media Mission I https://ift.tt/2P1RoXY
via IFTTT