Breaking

Monday, October 1, 2018

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യകഷനായി ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസി അധ്യകഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു.ഇന്ദിരാഭവനില്‍ തിങ്കളാഴ്ച്ച രാവിലെ എത്തിയാണ് അദേഹം ചുമതല ഏറ്റെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാമചന്ദ്രന്‍ ചുമതലയേറ്റെടുത്തത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ പരാജയമാണെന്നും ചുമതലയേറ്റശേഷം അദേഹം പറഞ്ഞു.കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഒരു നണയത്തിന്റെ ഇരുവശങ്ങളാണ്.ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണ്. ഒരു മാറ്റം അനിവാര്യമണ്.അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാമചന്ദ്രന്‍ പറഞ്ഞു.  
 



from Anweshanam | The Latest News From India https://ift.tt/2zGrKTh
via IFTTT