ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ച് നിലപാട് വ്യക്തമാക്കിയ ആർ എസ് എസ് നിലപാടിൽ മാറ്റം. മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് പുതിയ വാർത്താക്കുറിപ്പ് ആർ എസ് എസ് പുറത്തിറക്കി. സംസ്ഥാന സർക്കാരിനെ വിഷയത്തിൽ രൂക്ഷമായി വിമർശിച്ചാണ് നിലപാടിൽ വെള്ളം ചേർത്തത്.
സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാനസർക്കാർ തിരക്കു കൂട്ടുകയാണെന്ന് ആർഎസ്എസ് കുറ്റപ്പെടുത്തുന്നു. സർക്കാർ അയ്യപ്പഭക്തരുടെ നിലപാട് കണക്കിലെടുക്കണം. സ്ത്രീകളടക്കമുള്ള വിശ്വാസികളാണ് സുപ്രീംകോടതി വിധിയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. വിഭിന്ന ക്ഷേത്രാചാരങ്ങളെ മാനിക്കുമ്പോൾ തന്നെ കോടതി വിധിയെയും മാനിക്കണമെന്നും സർകാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.
സുപ്രീം കോടതി വിധി മറികടക്കാൻ നിയമപരമായ മാർഗങ്ങൾ എന്തൊക്കെയാണെന്ന് വിശ്വാസികൾ പരിശോധിക്കണമെന്നും സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. അധികാരികൾക്ക് മുന്നിൽ വിശ്വാസികൾ സമാധാനപരമായി ആവശ്യങ്ങളുന്നയിക്കണമെന്നും ആർഎസ്എസ് പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2y7esx6
via IFTTT