റോം: സംശയാസ്പദമായ സാഹചര്യത്തില്‍ റോമിലെ ഫിയുമിസിനിയോ വിമാനത്താവളത്തില്‍ കണ്ട പെട്ടി ആശങ്കയിലാഴത്തി. പെട്ടിയില്‍ സ്ഫോടകവസ്തുക്കളാണെന്നുള്ള പോലീസിന്റെ നിഗമനത്തെ തുടര്‍ന്ന് ദീര്‍ഘനേരം വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു.
പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി പെട്ടി തകര്‍ത്തപ്പോഴാണ് പെട്ടിയില്‍ നിറയെ തേങ്ങയാണെന്ന് മനസിലായത്. തിങ്കളാഴ്ച ഫിയുമിസിനിയോ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലായിരുന്നു സംഭവം. പെട്ടിയില്‍ ബോംബില്ലെന്ന് ഉറപ്പിച്ചതോടെ പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയായിരുന്നു.
പെട്ടി ആരുടേതാണെന്ന കാര്യം ഇതുവരെ വ്യക്തമല്ല. കേരളത്തില്‍ നിന്നുള്ള ആരുടെയെങ്കിലും പെട്ടിയായിരിക്കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെക്കുറിച്ചുള്ള പ്രതികരണം.
from Anweshanam | The Latest News From India https://ift.tt/2OtrFe9
via IFTTT