Breaking

Wednesday, October 3, 2018

കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ സിപിഐ നേതാവ് ഐ. വി. ശശാങ്കന്‍ അന്തരിച്ചു

കോഴിക്കോട്: സി.പി.ഐ. കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ഐ വി ശശാങ്കന്‍(68) അന്തരിച്ചു. രാവിലെ ഏഴോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയാണ്.

എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യാ കോക്കനട്ട് ഗ്രോവേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കേര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, സിപിഐ ജില്ലാ എക്സി. അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

നാലു തവണ ജില്ലാ സെക്രട്ടറിയായിരുന്നു. ഭാര്യ ആശ ശശാങ്കന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആണ്. അന്തരിച്ച സംവിധായകന്‍ ഐ. വി ശശി സഹോദരനാണ്. മക്കള്‍: ശ്രുതി, ശ്രാവണ്‍. മരുമകന്‍: നിഖില്‍ മോഹന്‍.



from Anweshanam | The Latest News From India https://ift.tt/2OvEaWq
via IFTTT