കൊല്‍ക്കത്ത: കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ഫാര്‍മസി വിഭാഗം പ്രവര്‍ത്തിക്കുന്ന താഴത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്.
പത്തോളം ഫയര്‍ എഞ്ചിനുകളും പോലീസ് ഉദ്യോഗസ്ഥരും ഉടന്‍തന്നെ സംഭവ സ്ഥലത്തെത്തുകയും 250ഓളം രോഗികളെ ഒഴിപ്പിക്കുകയും ചെയ്തു.
തീപ്പിടിത്തം കണ്ട് ഭയന്ന രോഗികളില്‍ പലരും ജനാല വഴി ചാടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നിലവില്‍ തീപിടിച്ചതിന് സമീപത്തെ സ്റ്റോര്‍ റൂമിലുള്ള ഓക്സിജന്‍ സിലിണ്ടറുകളിലേക്ക് തീ പടര്‍ന്നേക്കുമോ എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ആശങ്കയുണ്ട്. കെട്ടിടത്തില്‍നിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
അതേസമയം രോഗികള്‍ സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
from Anweshanam | The Latest News From India https://ift.tt/2O3CdBh
via IFTTT