Breaking

Tuesday, October 2, 2018

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: ഗൗതം നവ്‍ലാഖയുടെ വീട്ടുതടങ്കല്‍ റദ്ദാക്കി

പൂനെ: വീട്ടു തടങ്കലിലായിരുന്ന അഞ്ച് മനുഷ്യാവകാശ പ്രവർത്തകരിൽ ഗൗതം നവ്‍ലാഖയുടെ വീട്ടുതടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. വീട്ടുതടങ്കല്‍ ന്യായീകരിക്കാനാകാത്തതാണെന്ന്  ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബീമാ കൊറേഗോവ് ജാതി കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ രാജ്യവ്യാപകമായി റെയ്ഡ് നടത്തി അറസ്റ്റ് ചെയ്‌തത്‌. 

ഓഗസ്റ്റ് 28 നായിരുന്നു പൊലീസ് അസ്റ്റ് ചെയ്തത്. തെലുങ്ക് കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരാവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ചോദ്യം ചെയ്ത് റോമില ഥാപര്‍, പ്രശാന്ത് ഭൂഷണ്‍, പ്രഭാത് പട്നായിക് എന്നിവര്‍ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. മാത്രമല്ല, മനുഷ്യാവകാര പ്രവർത്തകരുടെ വീട്ടുതടങ്കൽ നാല് ആഴ്ച കൂടി നീട്ടുകയും ചെയ്തിരുന്നു. 



from Anweshanam | The Latest News From India https://ift.tt/2IsNa9g
via IFTTT