മോസ്കോ: ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ട് മുന്നില്‍. അഞ്ചാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. ലിന്‍ഗാര്‍ഡിനെ മോഡ്രിച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീ കിക്ക് നല്‍കിയത്.
ഹാരി കെയ്നും റഹീം സ്റ്റെര്ലിംഗുമുള്ള ഇംഗ്ലണ്ട് മുന്നേറ്റനിര ഏതു പ്രതിരോധത്തിനും ഭീഷണിയാണ്. സ്റ്റെര്‍ലിംഗ് ഇതുവരെ ഗോള്നേടിയിട്ടില്ലെങ്കിലും പ്രതിരോധം ഭേദിച്ച് എതിര് ബോക്സിലെത്തുന്ന പതിവുണ്ട്. അതേസമയം ലോകകപ്പില്‍ ഏറ്റവും മികച്ച മധ്യനിരയാണ് ക്രൊയേഷ്യയുടേത്. നാലൂക്ക മോഡ്രിച്ച്, ഇവാന്‍ റാക്കിട്ടിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച് തുടങ്ങിയവര്‍ അണിനിരക്കുന്ന മധ്യനിരയുടെ പ്രകടനമാണ് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായകമായത്.
from Anweshanam | The Latest News From India https://ift.tt/2N8CoWP
via IFTTT