കൊച്ചി: അഭിമന്യു വധക്കേസില് രണ്ട് പേര് കൂടി പോലീസ് പിടിയിലായില്. ആലപ്പുഴ സ്വദേശികളായ പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകരാണ് പിടിയിലായത്. ഷിറാസ് സലീം, ഷാജഹാന് എന്നിവരാണ് പിടിയിലായത്. ഇവര്ക്ക് അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. മഹാരാജാസിലെ എസ്എഫ്ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പതിനാല് ദിവസം പിന്നിടുകയാണ്.
ഷാജഹാന് അക്രമണങ്ങള് ആസൂത്രണം ചെയ്യുന്നയാളും ഷിറാസ് പ്രവര്ത്തകര്ക്ക് കായിക പരിശീലനം നല്കുന്നയാളുമാണ്. ഇതോടെ കൊലപാതക കേസില് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അതേസമയം നേരത്തെ കേസില് അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില് ഹാജരാക്കും. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില് വാങ്ങിയ പ്രതികളെയാണ് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. കേസില് ഇതുവരെ ഏഴ് പ്രതികളാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.
from Anweshanam | The Latest News From India https://ift.tt/2N8CCgD
via IFTTT