ന്യൂഡൽഹി: പാകിസ്താൻമുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന് വിവാഹേതര ബന്ധത്തിൽ അഞ്ചു മക്കളുണ്ടെന്ന്മുൻ ഭാര്യ റഹാം ഖാൻ. ഇതിൽ ചിലർഇന്ത്യയിലാണുള്ളതെന്നും റഹാംഖാന്റെഅത്മകഥയിൽ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റഹാം ഖാൻ എന്നആത്മകഥയിലെ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇമ്രാൻ ഖാനും റഹാൻ ഖാനും തമ്മിൽ 10 മാസം നീണ്ടുനിന്ന വൈവാഹിക ബന്ധത്തിന്റെ വിശദാംശങ്ങളും നിരവധി സ്വകാര്യ വിവരങ്ങളുമാണ് പുസ്തകത്തിലുള്ളത്. ഇക്കാലത്തുണ്ടായ ഇമ്രാൻ ഖാന്റെ രാഷ്ട്രീയപ്രവേശവും പുസ്തകത്തിൽ ചർച്ചചെയ്യുന്നുണ്ട്. അവിഹിത ബന്ധങ്ങൾ കൂടാതെ ഇമ്രാൻ ഖാന്റെ സ്വവർഗ രതിയിലുള്ള താൽപര്യം അടക്കമുള്ള കാര്യങ്ങളും പുസ്തകത്തിലുണ്ട്. റഹാം ഖാനും ഇമ്രാൻ ഖാനും തമ്മിലുണ്ടായ സംഭാഷണത്തിന്റെ വിവരണത്തിലൂടെയാണ് തന്റെ അവിവഹിത സന്താനങ്ങളെക്കുറിച്ചുള്ള ഇമ്രാൻ ഖാന്റെ വെളിപ്പെടുത്തൽ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പല സ്ത്രീകളിലായി അഞ്ച് മക്കൾ തനിക്കുണ്ടെന്നും അവരിൽ മൂത്ത ആൾക്ക് 34 വയസ്സുണ്ടെന്നും ഇമ്രാൻ ഖാൻ തന്നോട് വെളിപ്പെടുത്തിയതായി റഹാം ഖാൻ പറയുന്നു. ഇതിൽ ചിലർ ഇന്ത്യക്കാരാണെന്നും അദ്ദേഹം വെളിപ്പെടുത്തിയതായും റഹാം ഖാൻ വെളിപ്പെടുത്തുന്നു. തന്റെ മുൻ ഭർത്താവിന്റെ വ്യക്തിഗതമായ വിവരങ്ങൾ തനിക്കോ മറ്റാർക്കെങ്കിലുമോ താൽപര്യമുണർത്തേണ്ട കാര്യമല്ലെങ്കിലും ചിലപ്പോൾ അതിന് പ്രസക്തിയുണ്ടെന്ന് റഹാം ഖാൻ ഒരു ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഒരു രാഷ്ട്രീയ നേതാവും ഭരണ കർത്താവുമായ വ്യക്തി എന്ന നിലയിൽ ഇമ്രാൻ ഖാനെ പരിഗണിക്കുമ്പോൾ അയാളെ സംബന്ധിക്കുന്ന ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളുടെ കൂടി വിഷയമായിത്തീരും. ആ നിലയ്ക്ക് ഇതൊരു വിവാഹേതര ബന്ധം മാത്രമല്ലെന്നും അതുകൊണ്ടാണ് ഇത് പുസ്തകത്തിൽ പരാമർശ വിധേയമാകുന്നതെന്നും അവർ പറയുന്നു. തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്ക് ഏതെങ്കിലും വിധത്തിൽ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റഹാം ഖാൻപറയുന്നു. ഇമ്രാൻ ഖാനെ വിവാഹം കഴിച്ചത് തനിക്ക് സംഭവിച്ച പിഴവായിരുന്നെന്നും ഇത്തരം കാര്യങ്ങളിൽ സ്ത്രീകളെ ബോധവൽകരിക്കുകയെന്നതുകൂടി തന്റെ പുസ്തകത്തിന്റെ ലക്ഷ്യമാണെന്നും അവർ പറയുന്നു. ടെലിവിഷൻ അവതാരകയായ റഹാം ഖാൻ 2015ൽ ആണ് ഇമ്രാൻ ഖാനുമായി വിവാഹം കഴിച്ചത്. പത്തു മാസത്തിനു ശേഷം അവർ വിവാഹ മോചിതയാകുകയും ചെയ്തു. Content Highlights:Imran Khan Has 5 Illegitimate Children, Some In India: Ex-Wife
from mathrubhumi.latestnews.rssfeed https://ift.tt/2LbUhXo
via
IFTTT