Breaking

Thursday, July 12, 2018

ഗുഹയില്‍ നിന്ന്ര ക്ഷപ്പെട്ടെത്തിയ 12 കുട്ടികളുടെയും ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അധികൃതര്‍; കുട്ടികളെല്ലാം ആരോഗ്യവാന്മാരാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്ന്ര ക്ഷപ്പെട്ടെത്തിയ 12 കുട്ടികളുടെയും ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അധികൃതര്‍. ആശുപത്രിയില്‍ നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ചിയാങ് റായിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. 

ആശുപത്രിയിൽ കഴിയുന്ന കുട്ടികളെല്ലാം ആരോഗ്യവാന്‍മാരാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാമറയ്ക്കു നേരെ കുട്ടികള്‍ കൈവീശുന്നതും കാണാം. കുട്ടികള്‍ക്ക് മാനസികാഘാതമുള്ളതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഏഴു ദിവസത്തിനു ശേഷം ആശുപത്രി വിടാമെങ്കിലും ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. അണുബാധ ഒഴിവാക്കുന്നതിന് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രി സന്ദര്‍ശിക്കുന്നത്. 



from Anweshanam | The Latest News From India https://ift.tt/2N57S0b
via IFTTT