Breaking

Wednesday, August 11, 2021

രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകത: പഠനം പുരോഗമിക്കുകയാണെന്ന് കേന്ദ്രം

ന്യൂഡൽഹി:മറ്റുരാജ്യങ്ങൾ കോവിഡ് വാക്സിൻ ബൂസ്റ്റർഡോസ് നൽകുന്ന സാഹചര്യം ഇന്ത്യ നിരന്തരം നിരീക്ഷിച്ച് വരികയാണെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ.ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് ആവശ്യമാണോഎന്നകാര്യം പഠനവിധേയമാക്കുകയാണെന്നുംഅദ്ദേഹം പറഞ്ഞു. ഫ്രാൻസ്, ജർമ്മനി, ഫിൻലൻഡ് തുടങ്ങിയരാജ്യങ്ങൾ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ നീക്കം നടത്തുന്നതിനിടെയാണിത്.എന്നാൽ, ബൂസ്റ്റർ ഡോസ് നൽകുന്നതിനെ ലോകാരോഗ്യ സംഘടന എതിർത്തിരുന്നു. പല രാജ്യങ്ങളുംആദ്യത്തെ ഡോസ് പോലുംനൽകുന്നത് പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ എതിർപ്പ്. പുതിയ വകഭേങ്ങൾ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ അനിവാര്യമാണെന്ന് വിദ്ഗദർ പറയുന്നു. എയിംസ് മേധാവി രൺദീപ് ഗുലേറിയുംഇക്കാര്യം ശരിവെച്ചിട്ടുണ്ട്. Content Highlights: centre about implementing booster dose in india; studies in progress


from mathrubhumi.latestnews.rssfeed https://ift.tt/3iGPVI5
via IFTTT