Breaking

Tuesday, August 31, 2021

കോവിഡ് പ്രതിരോധശേഷി കണക്കെടുക്കാൻ പഠനം

തിരുവനന്തപുരം: വാക്സിനേഷനിലൂടെയും രോഗം വന്നും എത്രപേർക്ക് കോവിഡ് പ്രതിരോധശേഷി ഉണ്ടെന്നറിയാൻ സംസ്ഥാനത്ത് സിറോ പ്രിവിലൻസ് പഠനം നടത്തും. കോവിഡ് വന്നുപോയവരുടെ വിവരങ്ങൾ കണ്ടെത്താൻകൂടിയാണിത്. ഇനിയെത്രപേർക്ക് രോഗംവരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാനും കഴിയും. തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിൻ ജി (ഐ.ജി.ജി.) ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സിറോ പ്രിവിലൻസ് സർവേയിലൂടെ ചെയ്യുക. കോവിഡ് വന്നുപോയവരിൽ ഐ.ജി.ജി. പോസിറ്റീവായിരിക്കും. ഇവരെ സിറോ പോസിറ്റീവ് എന്നാണ് രേഖപ്പെടുത്തുക.18 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, അഞ്ചുവയസ്സിനും 17 വയസ്സിനും ഇടയ്ക്കുള്ള കുട്ടികൾ, 18 വയസ്സിനു മുകളിലുള്ള ആദിവാസികൾ, തീരദേശത്തുള്ളവർ, നഗരങ്ങളിലെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരിലാണ് പരിശോധന നടത്തുക. ഇതിലൂടെ വിവിധ ജനവിഭാഗങ്ങളുടെയും വാക്സിൻ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാക്കാനാവും. രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും അറിയാം.ഐ.സി.എം.ആർ. നടത്തിയ സിറോ സർവയലൻസ് പഠനത്തിൽ കേരളത്തിൽ 42.07 ശതമാനംപേർക്ക് ആർജിത പ്രതിരോധശേഷി കണ്ടെത്താൻ സാധിച്ചിരുന്നു. അതിനുശേഷം വാക്സിനേഷനിൽ ഇവിടെ മികച്ച മുന്നേറ്റമുണ്ടായിട്ടുണ്ട്. അതിനാൽ സംസ്ഥാനം നടത്തുന്ന സിറോ പ്രിവിലൻസ് പഠനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2WBkbeU
via IFTTT