മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസവും സെപ്റ്റംബർ സീരിസിന്റെ തുടക്കവുമായ വെള്ളിയാഴ്ച ഓഹരി സൂചികകളിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 32 പോയന്റ് നഷ്ടത്തിൽ 55,916ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 16,630ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോ പവലിന്റെ പ്രഖ്യാപനംവരാനിരിക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഐടിസി, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎൽ ടെക്, ടിസിഎസ്, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പ്രധാന സൂചികകൾ നഷ്ടംനേരിട്ടെങ്കിലും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.40ശതമാനത്തോളം നേട്ടത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3sSgM7l
via
IFTTT