Breaking

Sunday, August 29, 2021

കര്‍ണാലിലെ പ്രതിഷേധം: കര്‍ഷകരുടെ തലയടിച്ചുപൊട്ടിക്കാന്‍ പോലീസിന് നിര്‍ദേശം; വീഡിയോ പുറത്ത്

ചണ്ഡീഗഡ്:ബി.ജെ.പിക്കെതിരേ സമരം ചെയ്യുന്ന കർഷകരുടെ തല അടിച്ചു പൊട്ടിക്കാൻ പോലീസിന് നിർദേശം നൽകി ഹരിയാണ കർണാലിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയുഷ് സിൻഹ. ഉദ്യോഗസ്ഥൻ പോലീസിന് നിർദേശങ്ങൾ നൽകുന്ന വീഡിയോസാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശനിയാഴ്ചകർണാലിലേക്കുള്ള മാർച്ചിനിടെ ദേശീയപാത ഉപരോധിച്ച കർഷകർക്കെതിരേ ഉണ്ടായ ലാത്തിച്ചാർജിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു.കർണാലിൽമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, സംസ്ഥാന ബി.ജെ.പി നേതാവ് ഓം പ്രകാശ് ധൻകർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിനെതിരേയാണ് കർഷകർ പ്രതിഷേധവുമായി എത്തിയത്. I hope this video is edited and the DM did not say this… Otherwise, this is unacceptable in democratic India to do to our own citizens. pic.twitter.com/rWRFSD2FRH — Varun Gandhi (@varungandhi80) August 28, 2021 സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നവീഡിയോയിൽ ആയുഷ് സിൻഹപോലീസ് ഉദ്യോഗസ്ഥർക്ക് മുൻപിൽ നിൽക്കുന്നതും അവർക്ക് വേണ്ട നിർദേശങ്ങളും നൽകുന്നത് കാണാം. ആരായാലും എവിടെ നിന്ന് വന്നയാൾ ആയാലും അയാൾ അവിടെ എത്തരുത്. ഈ ലൈൻ അവർ മറികടക്കാതിരിക്കാൻ നോക്കണം. എല്ലാവരും ലാത്തിയെടുത്ത് തയ്യാറാവുക, അവരെ തല്ലുക. ഇവിടെ കാണുന്ന ഓരോ പ്രതിഷേധക്കാരന്റെയും തലയിൽ നിന്നും രക്തം ഒഴുകണം അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. തന്റെ നിർദേശങ്ങൾ വ്യക്തമാണോ എന്ന് ചോദിക്കുന്ന സിൻഹയ്ക്ക് വ്യക്തമെന്ന് പോലീസ് സംഘം മറുപടി നൽകുന്നുണ്ട്. എന്നാൽ പലയിടത്തു നിന്നും കല്ലേറ് ഉണ്ടായെന്നും അതിനാൽ ആവശ്യത്തിന് സേനയെ ഉപയോഗിക്കാൻ മാത്രമാണ് താൻ നിർദേശിച്ചതെന്നും സിൻഹ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. Content Highlights: karnal sdm instructs police to crack head of protestors


from mathrubhumi.latestnews.rssfeed https://ift.tt/3mHmJmD
via IFTTT