Breaking

Thursday, August 26, 2021

തടയേണ്ടത് വൈറസിനേയാണ്, ജനങ്ങളെയല്ല; ടി.പി.ആര്‍ കുറയാന്‍ വളഞ്ഞവഴി പരീക്ഷിച്ചു- ഡോ. എസ്.എസ് ലാല്‍

തിരുവനന്തപുരം: രാജ്യത്ത് ഇപ്പോൾ കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ കേരളത്തിലാണ്.പ്രതിദിന രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ വീണ്ടും 30,000 കടന്നു. ടിപി.ആർ 20 ശതമാനത്തിന് അടുത്താണ്. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ മാത്രം കുറയാതിരിക്കുന്നതിന് കാരണങ്ങൾ നിരവധിയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാനുമായ ഡോക്ടർ എസ്.എസ് ലാൽ. പ്രതിരോധത്തിലും നിയന്ത്രണങ്ങളിലുമുണ്ടായ പാളിച്ചകൾ അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് വിശദീകരിച്ചു. പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കി വേണം രോഗത്തെ പിടിച്ച് നിർത്താനെന്നും അദ്ദേഹം പറഞ്ഞു. ഇൻഫ്ളുവൻസ പോലെയുള്ളവ കാലങ്ങളായി എല്ലാക്കൊല്ലവും വരികയും ആളുകൾ മരിക്കുകയും ചെയ്യുന്നു. കോവിഡും അത്പോലെ ഒരു അസുഖമായി മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. എസ്.എസ്. ലാലുമായുള്ള അഭിമുഖത്തിലേക്ക് മൂന്നാം തരംഗത്തിനുള്ള സാധ്യതകൾ ഒക്ടോബർ മുതലാണെന്ന് പറയപ്പെടുന്നു തയ്യാറെടുപ്പുകൾ എപ്രകാരം ആയിരിക്കണം ? ഈ തരംഗത്തെ പറ്റി പറയുമ്പോൾ ഒന്നാം തരംഗം, രണ്ടാം തരംഗം എന്ന് നിർവചിക്കാൻ കഴിയില്ല. ഇൻഫ്ളുവൻസ പോലെയുള്ളവ കാലങ്ങളായി എല്ലാക്കൊല്ലവും വരികയും ആളുകൾ മരിക്കുകയും ചെയ്യുന്നു. കോവിഡും അതുപോലെ ഒരു അസുഖമായി മാറാനുള്ള സാധ്യതയുണ്ട്. വാക്സിൻ ഉപയോഗിച്ച് പ്രതിരോധിക്കാം എന്ന് പറയുമ്പോൾ വാക്സിനെടുത്തവരിലും വൈറസ് ബാധിക്കുന്നുണ്ട്. വൈറസിന്റെ പുതിയ വകഭേദങ്ങൾ ഓരോ കാലത്തും വന്നുകൊണ്ടിരിക്കാം. ഇൻഫ്ളുവൻസ പോലെ കോവിഡിലും വാക്സിൻ പരിഷ്കരിക്കേണ്ടി വരാം. തരംഗവും രോഗികളുടെ എണ്ണത്തിലെ പീക്കും പരിഗണിക്കുമ്പോൾ ഇത് രണ്ടാം തരംഗത്തിന്റെ തുടർച്ചയാണോ മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്ന് പറയാൻ കഴിയില്ല. തിരഞ്ഞെടുപ്പിന് ശേഷം നമ്മുടെ കേരളത്തിൽ പരിശോധനകളുടെ എണ്ണം വർധിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് പരിശോധനകളുടെ എണ്ണം കൂട്ടിയില്ല. തിരഞ്ഞെടുപ്പിന്റെ സമ്മർദ്ദം കഴിഞ്ഞപ്പോൾ പരിശോധനകൾ കൂട്ടി, രോഗകളുടെ എണ്ണവും കൂടി. മരണനിരക്കിന്റെ കാര്യം പരിശോധിച്ചാലും അങ്ങനെയാണ്. വ്യാജ നിരക്ക് കാണിച്ചാണ് മുന്നോട്ട് പോയിരുന്നു. പ്രതിപക്ഷം ഉൾപ്പെടെ ബഹളം വെച്ചപ്പോഴാണ് ഇതിൽ കൃത്യത വന്നത്. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ കൈയിൽ നിന്ന് കണക്ക് ലഭിച്ചിട്ടും അത് പ്രസിദ്ധീകരിക്കാതെ മറച്ചുവെച്ചു. മരണനിരക്ക് കൂടി കൃത്യമായി പറഞ്ഞാൽ മാത്രമേ തരംഗത്തിന്റെ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പരിശോധനകളുടെ എണ്ണം വർധിക്കുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കൂടിയാൽ അതിന്റെ അർത്ഥം കാര്യമായ വ്യാപനം സംഭവിച്ചു എന്നാണ്.കേരളത്തിൽ ഇപ്പോഴുള്ളത് രണ്ട് തരംഗങ്ങളുടെ കൂടിക്കലർച്ചയാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. കണക്കുകളിലെ സുതാര്യതകൊണ്ട് മാത്രമേ ഇക്കാര്യം വ്യകതമാവുകയുള്ളൂ. മൂന്നാം തരംഗ മുന്നറിയിപ്പ് സ്വാഗതാർഹം രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര സർക്കാർ നൽകിയത് സ്വാഗതാർഹമാണ്. രണ്ടാം തരംഗത്തെ കുറിച്ച് ഇത്തരമൊരു മുന്നറിയിപ്പോ തയ്യാറെടുപ്പോ ഇല്ലായിരുന്നു. വൈറസിനെ ഓടിച്ചു എന്ന പൊങ്ങച്ചം പറച്ചിലായിരുന്നു. വ്യാപനം കൂടിയപ്പോഴാണ് രണ്ടാം തരംഗം തിരിച്ചറിഞ്ഞത്. മൂന്നാമത് ഒരു തരംഗം ഉണ്ടാകുമെന്നും ജനങ്ങൾ കരുതിയിരിക്കണം എന്നുമുള്ള മുന്നറിയിപ്പ് ആരോഗ്യ മേഖലയ്ക്ക് വളരെ നല്ല കാര്യമാണ്. ജനങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ ഇത് സഹായകമാണ്. കേരളത്തിൽ മാത്രം കോവിഡ് കുറയുന്നില്ല, കാരണം ? കേരളത്തിൽ ആദ്യഘട്ടത്തിൽ കോവിഡ് വ്യാപിക്കാതിരുന്നപ്പോൾ ഇവിടെ വൈറസിനെ പടിക്ക് പുറത്ത് നിർത്തി എന്ന പ്രചാരണമായിരുന്നു. എന്നാൽ ന്യൂയോർക്ക് നഗരത്തിലൊക്കെ ഉണ്ടായത് പോലെയുള്ള വ്യാപനം കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് അന്ന് തന്നെ വ്യക്തമാക്കിയതാണ്. കേരളം ജന നിബിഡമാണ്. സാമൂഹിക ബന്ധങ്ങൾ കൂടുതലാണ്.ജനങ്ങൾ പരസ്പരം ഇടപെടുന്നതും സഹകരിക്കുന്നതും കൂടുതലാണ്. അസുഖം ഉള്ളവരും ഇല്ലാത്തവരും തമ്മിൽ ഇടപെട്ടിരുന്നു. മനുഷ്യർ തിങ്ങിപ്പാർക്കുന്ന സംസ്ഥാനമാണ്. കല്യാണത്തിന് 20 പേർ എന്ന് പറഞ്ഞപ്പോൾ 20 പേരുടെ പല സംഘങ്ങളാണ് പലയിടത്തും പങ്കെടുത്തത്. അതോടൊപ്പം തന്നെ കല്യാണത്തിന് 20 പേർ എന്ന് പറയുന്നിടത്ത് ബസുകളിൽ 45-50 പേരാണ് ഒരേസമയം യാത്ര ചെയ്തിരുന്നത്. ജനങ്ങളെ കൃത്യമായി ബോധവത്കരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിന് കൂടൂതൽ സൗകര്യങ്ങൾ ഒരുക്കുകയാണ്നഷ്ടം നോക്കാതെ ചെയ്യേണ്ടിയിരുന്നത്. ടെസ്റ്റുകളുടെ എണ്ണം മുൻപ് വളരെ പരിമിതമായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപൊക്കെ 20,000 രോഗികളിൽ താഴെ മാത്രം എന്ന് രേഖപ്പെടുത്തിയിരുന്നത് ഉറപ്പായും പരിശോധനകൾ കൃത്യമായിരുന്നുവെങ്കിൽ 50,000ന് മുകളിലായിരിക്കുമായിരുന്നു. കേരളത്തിൽ രോഗികളായിട്ടും പരിശോധിക്കപ്പെടാതെ പോയവരുണ്ടാകാം. കൂടുതലും ആന്റിജൻ പരിശോധനകളാണ് കേരളത്തിൽ നടത്തിയിരുന്നത്. ഇതിന് കൃത്യത കുറവാണ്. മികച്ച നിലവാരമുള്ള ആന്റിജൻ കിറ്റ് ഉപയോഗിച്ചാൽ പോലും കൃത്യതാ നിരക്ക് 50% മാത്രമാണ്. അപ്പോൾ മോശം കിറ്റാണ് ഉപയോഗിച്ചതെങ്കിൽ ഇതിലും കൂടുതൽ രോഗികളെ വിട്ടുപോയിട്ടുണ്ടാകാം. ഒരു രോഗവുമില്ലെന്ന ധാരണയിൽ ചെറുപ്പക്കാർ പുറത്തിറങ്ങി നടന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ വർഷം നടത്തിയതും വലിയ തിരിച്ചടിയായി. കേരളത്തിലെ എല്ലാ വാർഡുകളിലും ആൾക്കൂട്ടമുണ്ടായിരുന്നു. ഐ.എം.എ ഉൾപ്പെടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയ ലാഭം നോക്കിയും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടും സർക്കാർ അശാസ്ത്രീയമായി മുന്നോട്ട് പോയി. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഉൾപ്പെടെ റോഡ് ഷോ നടത്തി മുന്നോട്ട് പോയപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒപ്പം കൂടി. കേരളത്തിലെ വ്യാപനം പെട്ടെന്നുണ്ടായതല്ല. മുൻപ് കണക്കുകൾ പൂഴ്ത്തിവെച്ചിരുന്നു എന്നതാണ് സത്യം. ടെസ്റ്റുകൾ കൂടുതൽ നടത്തി ആളുകളെ കണ്ടെത്തുന്നതിന് പകരം രോഗമില്ലാത്തവരെ പരിശോധന നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി കുറച്ചു എന്നതാണ് വലിയ തിരിച്ചടിയായത്. തിരഞ്ഞെടുപ്പിന് മുൻപ് പരിശോധനകൾ കൂട്ടേണ്ടതായിരുന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ രോഗവ്യാപനം കുറയാൻ കേരളം ചെയ്യേണ്ടത് എന്ത് ? മറ്റ് സംസ്ഥാനങ്ങളിൽ രോഗം വന്നവരുടെ എണ്ണമാണ് കൂടുതൽ. ഒപ്പം വാക്സിനേഷൻ കൂടിയാകുമ്പോൾ ആർജ്ജിത പ്രതിരോധ ശേഷി കൈവരിച്ചിരിക്കാം. എന്നാൽ കേരളത്തിൽ രോഗം വരാത്തവരാണ് കൂടുതൽ. ജനങ്ങളുടെ അവബോധം കൊണ്ടും ആരോഗ്യ പ്രവർത്തകരുടെ പരിശ്രമം കൊണ്ടും രോഗം വരാതെ പിടിച്ചുനിർത്താൻ കഴിഞ്ഞു. എന്നാൽ എല്ലാക്കാലവും അത് സാധ്യമല്ല. ജനങ്ങളെ രോഗം വരാതെ പിടിച്ച് നിർത്തുമ്പോൾ അല്ലെങ്കിൽ അവരെ പുറത്തിറക്കാതെ വീട്ടിലിരുത്തുമ്പോൾ ചെയ്യേണ്ടിയിരുന്നത് വാക്സിനേഷൻ വേഗത്തിലാക്കുക എന്നതായിരുന്നു. രോഗം വരാതിരുന്നവരെ വീണ്ടും തുറന്ന് വിട്ടപ്പോൾ അവർക്ക് രോഗം വരുന്ന അവസ്ഥയുണ്ടായി. രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിൻ വേണ്ടിയിരുന്നത് നമുക്കാണ്. കേന്ദ്രവുമായി പിടിവലി കൂടി നാം വാക്സിൻ നേടിയെടുക്കണമായിരുന്നു. വാക്സിൻ ചലഞ്ച് എന്ന പേരിൽ കോടികൾ പിരിച്ചത് മുഴുവൻ വാക്സിനേഷനായി ഉപയോഗിക്കണമായിരുന്നു. കേന്ദ്രത്തിൽ നിന്ന് കിട്ടിയില്ലെങ്കിൽ ബദൽ മാർഗം തേടണമായിരുന്നു. സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും വാക്സിനേഷൻ ബൂത്തുകൾ കൂടുതൽ സജ്ജീകരിച്ച് സൗജന്യമായി വാക്സിൻ നൽകണമായിരുന്നു. വാക്സിനേഷൻ വ്യാപകമാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. പോളിയോ നിയന്ത്രണത്തിലൊക്കെ വാക്സിനേഷൻ സ്വകാര്യ മേഖലിയിലുൾപ്പെടെ നടത്തിയാണ് കേരളം നേട്ടമുണ്ടാക്കിയത്. കോവിഡ് വന്നപ്പോൾ എല്ലാം ഒറ്റയ്ക്ക് ചെയ്ത് സർക്കാർ അവാർഡ് നേടാൻ ശ്രമിച്ചു. കോഴിക്കോട് എസ്. എം സ്ട്രീറ്റിൽ നിന്നുള്ള കാഴ്ച ( ഫയൽ ചിത്രം) | Photo: മാതൃഭൂമി ആരോഗ്യപ്രവർത്തകരെ കൂടുതൽ വിശ്വാസത്തിലെടുത്ത് വേണം കോവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടു പോകാൻ. കേരളത്തിൽ ഒരു മന്ത്രിസഭയില്ലെങ്കിലും ഗവർണർ ഭരണം ആണെങ്കിലും ആരോഗ്യമേഖല മികച്ച പ്രവർത്തനം നടത്തും. ഏറ്റവും യോഗ്യം എന്ന് പറയുന്നില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണ് കേരളത്തിലെ ആരോഗ്യ രംഗം. കോവിഡ് ഇതര അസുഖങ്ങൾ വരുമ്പോഴായാലും ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിക്കുന്നു. അവരെ കാഴ്ചക്കാരാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ കേരളത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറും മറ്റും പുറത്താണ്. അവരെ മാറ്റി നിർത്തിയത് തിരിച്ചടിയാണ്. കോവിഡ് ഒരു ക്രമസമാധാന പ്രശ്നമായി കണ്ട് പോലീസിനെയാണ് പ്രതിരോധം ഏൽപ്പിച്ചിരിക്കുന്നത്. ഇത് മാറണം. രോഗികളെ കണ്ടെത്തേണ്ടതും കോൺടാക്ട് ട്രേസിങ് നടത്തേണ്ടതും ഹെൽത്ത് ഇൻസ്പെക്ടറാണ് പോലീസ് ഇൻസ്പെക്ടർ അല്ല. പലയിടത്തും പോലീസ് വരും എന്ന പേടിയിലാണ് രോഗികൾ. ഇതിന് മാറ്റം വരണം. പൊതുജനാരോഗ്യ പ്രശ്നത്തെ ക്രമസമാധാന പ്രശ്നമാക്കി മാറ്റിക്കഴിഞ്ഞു വാക്സിനേഷൻ കേരളത്തിൽ വാക്സിനേഷൻ ഇനിയും വേഗത്തിലാക്കുകയും ഒപ്പം ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും വേണം. ഒരാൾ രോഗബാധിതനായാൽ 20 പേരെയെങ്കിലും പരിശോധിക്കണം. ഇവിടെ അത് വെറും രണ്ട് എന്ന നിലയിലാണ്. വീട്ടിൽ ഒരാൾ പോസിറ്റീവ് ആയാൽ ആ വീട്ടിലെ എല്ലാവരേയും പരിശോധിക്കണം. അവരെ വെറുതേ ഇരുത്തുകയും രോഗികളായാലും തിരിച്ചറിയാത്ത അവസ്ഥയുമുണ്ടാക്കുകയുമാണ്. അത് മാറണം. വാക്സിനേഷൻ | Photo: ANI വ്യാപനം തടയാൻ അടിയന്തരമായി ചെയ്യേണ്ടത് വാക്സിനേഷൻ ആണ്. രാജ്യത്ത് ഏറ്റവും അധികം വാക്സിൻ വേണ്ടത് കേരളത്തിലാണ്. എവിടുന്നൊക്കെ കിട്ടുമോ അവിടുന്നെല്ലാം നമ്മൾ വാക്സിന് വാങ്ങി ആളുകൾക്ക് നൽകണം. ഒരു രോഗിയെ കണ്ടെത്തിയാൽ പരിശോധന ചുറ്റുപാടും വ്യാപകമാക്കണം പ്രതിരോധത്തിലെ പാളിച്ചകൾ ലോക്ഡൗൺ എന്നത് ചില ഘട്ടങ്ങളിൽ അനിവാര്യതയാണ്. എന്നാൽ എല്ലാക്കാലവും അടച്ചിടാൻ കഴിയില്ല. പല നിയന്ത്രണങ്ങളും അശാസ്ത്രീയമായിരുന്നു. കടകൾ അടച്ചതും സമയപരിധി ചുരുക്കിയതും തെറ്റായ കാര്യമാണ്. ഒരു പ്രത്യേക സമയത്തേക്ക് മാത്രം തുറന്ന് കൊടുക്കുമ്പോൾ ആൾക്കൂട്ടം വർധിക്കാനും രോഗവ്യാപനമുണ്ടാകാനും സാധ്യത കൂടുതലാണ്. എന്നാൽ കൂടുതൽ സമയം തുറന്നിരുന്നുവെങ്കിൽ ആൾക്കൂട്ടം വ്യത്യസ്ത സമയങ്ങളിൽ വരികയും അതിലൂടെ വ്യാപനം തടയാനും കഴിയുമായിരുന്നു. ഞായറാഴ്ച ലോക്ഡൗൺ ഉൾപ്പെടെ അശാസ്ത്രീയമാണ്. വൈറസിനേയാണ് തടയേണ്ടത്. ജനങ്ങളേയല്ല. ജനങ്ങളേ കൂട്ടം കൂടാൻ അനുവദിക്കാതെയാണ് ചെയ്യേണ്ടത് അല്ലാതെ മുഴുവൻ സമയവും തടയുകയല്ല. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ആരോഗ്യ വകുപ്പ് വളരെ നിസാരമായിട്ടാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തത്. വാക്സിൻ കിട്ടാതെ വരുമ്പോഴുള്ള സർക്കാരിനോടുള്ള പ്രതിഷേധമാണ് പലപ്പോഴും ജനങ്ങൾ ആരോഗ്യപ്രവർത്തകർക്ക് നേരിടേണ്ടി വന്നത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ കഴിഞ്ഞ ഒന്നര വർഷമായി സാധാരണ ജീവിതത്തിൽ നിന്ന് വിട്ടു നിൽക്കുന്നു. കൂടുതൽ നിയമനങ്ങൾ നടത്തി വേണം സർക്കാർ ഈ വിഷയത്തിന് പരിഹാരം കാണാൻ. Content Highlights: DR SS Lal on Why Kerala`s Covidspike not curving down


from mathrubhumi.latestnews.rssfeed https://ift.tt/3Bdqynv
via IFTTT