തിരുവല്ല: ചലച്ചിത്ര നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രണ്ടാഴ്ച മുൻപായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബയുടെ മരണം. നഷ്വ ഏക മകളാണ്. പാചകരംഗത്താണ് നൗഷാദ് ശ്രദ്ധനേടുന്നത്. തിരുവല്ലയിൽ കേറ്ററിങ് സർവീസ് നടത്തിയിരുന്ന പിതാവിൽ നിന്നാണ് പാചകത്തോടുള്ള താൽപര്യം പകർന്നു കിട്ടിയത്. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിച്ചു. തുടർന്ന് നൗഷാദ് ദ ബിഗ് ഷെഫ്എന്ന റസ്റ്ററന്റ് ശൃംഘല തുടങ്ങി. ഒട്ടനവധി പാചക പരിപാടികളിൽ അവതാരകനായെത്തുകയും ചെയ്തു. സിനിമയോട് വലിയ താൽപര്യമുണ്ടായിരുന്ന നൗഷാദിനെ ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിർമാതാവായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട്ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. Content Highlights:Noushad Film Producer chef passed away at Thiruvalla hospital
from mathrubhumi.latestnews.rssfeed https://ift.tt/3mzy7kb
via
IFTTT