കൊട്ടാരക്കര: പരാതിക്കാരിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയതിനും മദ്യപിച്ചു ബഹളം വെച്ചതിനും പോലീസുകാരെ സസ്പൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു ജോൺ, സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവർക്കെതിരേയാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി.രവി നടപടിയെടുത്തത്. കലയപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിജു ജോണിനെതിരെ നടപടിയെടുത്തത്. സാമൂഹിക വിരുദ്ധശല്യം പരാതിയായി അറിയച്ച യുവതിയെ പരാതി പരിഹരിച്ച ശേഷം ഫോണിൽ വിളിക്കുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഓണത്തിന് മദ്യപിച്ച് ബഹളം വച്ചതിനാണ് രതീഷിനെതിരെ നടപടിയുണ്ടായത്. ഡി.വൈ.എസ്.പി. സുരേഷ് കുമാറിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
from mathrubhumi.latestnews.rssfeed https://ift.tt/3mD9za4
via
IFTTT