Breaking

Tuesday, August 31, 2021

മുട്ടിൽ മരംമുറി: ഇ.ഡി. കേസിൽ കർഷകരും ആദിവാസികളും പ്രതികൾ

കൊച്ചി: മുട്ടിൽ മരംമുറിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർ ചെയ്ത കേസിൽ കർഷകരും ആദിവാസികളും പ്രതികൾ. പ്രതിപ്പട്ടികയിൽനിന്നു പോലീസ് ഒഴിവാക്കിയ 20 ആദിവാസികളും എട്ടു കർഷകരുമാണ് ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായത്. കേസ് കോടതിയിലെത്തുമ്പോൾ ഇവരെ ഒഴിവാക്കുമോ എന്നതിൽ ഇ.ഡി. മൗനംപാലിക്കുകയാണ്.മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ ചുവടുപിടിച്ചാണ് ഇ.ഡി. കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളായി 68 പേരെ ഉൾപ്പെടുത്തിയതായാണു സൂചന. ആദിവാസികളെയും കർഷകരെയും കബളിപ്പിച്ചാണ് അവരുടെ ഭൂമിയിലെ മരങ്ങൾ മുറിച്ചതെന്നു വ്യക്തമായതോടെയാണ് 28 പേരെയും പ്രതിപ്പട്ടികയിൽനിന്നൊഴിവാക്കി നേരത്തേ കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ, ഇ.ഡി. കേസിൽ പ്രധാന പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കൊപ്പം ഈ 28 പേരെയും പ്രതിചേർത്തിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട രേഖകളുമായി തിങ്കളാഴ്ച സൗത്ത് വയനാട് മുൻ ഡി.എഫ്.ഒ. പി. രഞ്ജിത്ത് കുമാർ ഇ.ഡി. അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി. കള്ളപ്പണ ഇടപാട് നടന്നെന്നു സംശയിക്കുന്ന കേസുമായി ബന്ധപ്പെട്ട അഞ്ചു രേഖകൾ ഹാജരാക്കാനാണ് രഞ്ജിത്തിനോട് ആവശ്യപ്പെട്ടിരുന്നത്. രേഖകൾ പരിശോധിക്കുകയും പകർപ്പെടുക്കുകയും ചെയ്തതിനൊപ്പം കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള മൊഴിയും രഞ്ജിത്തിൽനിന്ന് ഇ.ഡി. ശേഖരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3jtX8vh
via IFTTT