Breaking

Thursday, August 26, 2021

കളരിയില്‍ ചുവടുറപ്പിച്ച് അഞ്ചുവയസ്സുകാരി; അങ്കത്താരിക്ക് കച്ചമുറുക്കി രുദ്രവീണ | വീഡിയോ

തൃശ്ശൂർ: പ്രായം അഞ്ച്... പക്ഷേ കളരിയിൽ മെയ്ത്താരിയും കോൽത്താരിയും രുദ്രവീണ പരിശീലിച്ചുകഴിഞ്ഞു. ഇനി ലക്ഷ്യം അങ്കത്താരി. ആറുവയസ്സിനകം അതും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. തൃശ്ശൂർ ചിറ്റിലപ്പിള്ളി മുള്ളൂരിലാണ് രുദ്രവീണയും അച്ഛൻ ലിംനേഷ് മോഹനും അമ്മ ശില്പയും ഇപ്പോൾ താമസിക്കുന്നത്. കോടിയേരി സ്വദേശിയാണ് ശില്പ. കൂത്തുപറമ്പ് പത്തായക്കുന്ന് തിരുമംഗലത്ത് ഇല്ലത്തിലെ അംഗമായ ലിംനേഷ് മുള്ളൂർ ഭദ്രകാളി ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. കൂത്തുപറമ്പ് കേരള കളരിയിലെ മധു ഗുരുക്കളുടെ കീഴിൽ 10 വർഷം ലിംനേഷ് കളരിയഭ്യസിച്ചിട്ടുണ്ട്. രണ്ടരവയസ്സുള്ളപ്പോൾ, അച്ഛൻ കളരിചെയ്യുന്നതുകണ്ട് കുഞ്ഞുരുദ്രയും മെയ്വഴക്കങ്ങൾ അനുകരിക്കാൻ തുടങ്ങി. മകൾക്ക് കളരി വഴങ്ങുമെന്ന് മനസ്സിലായപ്പോൾ സ്വന്തം ഗുരുവായ മധു ഗുരുക്കളുടെ അടുത്തുകൊണ്ടുപോയി പരിശീലനത്തിന് തുടക്കമിട്ടുവെന്ന് ലിംനേഷ് പറയുന്നു. കതിരൂർ വേറ്റുമ്മൽ വേദവ്യാസ വിദ്യാപീഠത്തിലെ യു.കെ.ജി. വിദ്യാർഥിനിയാണ് രുദ്രവീണ.


from mathrubhumi.latestnews.rssfeed https://ift.tt/2Y2h4xf
via IFTTT