Breaking

Monday, August 30, 2021

ഐഡ കരതൊട്ടു; കത്രീനയേക്കാൾ രൂക്ഷം, ലൂയിസിയാനയിൽ വ്യാപക നാശനഷ്ടം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മയാമി : തീവ്ര ചുഴലിക്കാറ്റായ ഐഡ ന്യൂഓർലിയൻസിൽ കരതൊട്ടു. വ്യാപക നാശം വിതച്ചു കൊണ്ടാണ് ഐഡ ആഞ്ഞടിക്കുന്നത്. മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞു വീശുന്നത്. അമേരിക്കൻ സംസ്ഥാനമായ ലൂയിസിയാനയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഐഡ വിതക്കുന്നത്. നിലവിൽ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. പല കെട്ടിടങ്ങളുടെയും മേൽക്കൂരകൾ തകർന്നു വീണു. പലയിടങ്ങളിലും മണ്ണിടിച്ചിലുകളുണ്ടായി. Port Fouchon, La. where Ida landed pic.twitter.com/f3pdTyl5Mj — Christian Le Blanc (@CJLeBlanc) August 30, 2021 ലൂയിസിയാനയിലെ 7,50,000 വീടുകളിൽ നിലവിൽ വൈദ്യുതി വിതരണം നിലച്ചു. ഇവയിൽ പലതുംപുനസ്ഥാപിക്കാൻ ആഴ്ചകളെടുക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയത്. ചുഴലിക്കാറ്റിനെത്തുടർന്ന് ലൂയിസിയാനയിലും മിസിസിപ്പിയിലും അമേരിക്കൻ പ്രസിഡൻറ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലൂയിസിയാന ഇതുവരെ നേരിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ എന്നാണ് വിദഗ്ദർ പറയുന്നത്. 1850-കൾ മുതൽ മേഖലയിൽ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായിരിക്കുമെന്ന് ഗവർണർ ജോൺ ബെൽ എഡ്വാർഡ്സ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരത്തിലേറെ ആളുകൾ ലൂയിസിയാനയിൽ നിന്ന് പാലായനം ചെയ്തിരുന്നു. If you listen closely, you can hear the winds of Hurricane Ida howling through New Orleans on Sunday afternoon. Very eerie! #LAwx pic.twitter.com/Jq7GC25aZc — WeatherNation (@WeatherNation) August 30, 2021 മിസിസിപ്പി നദിയിൽ ജലനിരപ്പുയരുകയാണ്. ഇതിനെത്തുടർന്ന്രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായിക ഇടനാഴികളിലേക്ക് ജലം ഒഴുകുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. Content Highlights: Hurricane Ida lashes Louisiana


from mathrubhumi.latestnews.rssfeed https://ift.tt/3gLffLz
via IFTTT