ഡൽഹി: പ്രശസ്ത സ്പോർട്സ് ലേഖകനും ഹിന്ദുസ്ഥാൻ ടൈംസിന്റെ മുൻ സ്പോർട്സ് റിപ്പോർട്ടറുമായിരുന്ന എം. മാധവൻ (88) അന്തരിച്ചു. ഒളിമ്പിക്സും ഏഷ്യാഡും ലോകകപ്പും ലോകഹോക്കി ചാമ്പ്യൻഷിപ്പുമുൾപ്പടെ നിരവധി ദേശീയ അന്തർ ദേശീയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിലും സ്പോർട്സ് മാസികയിലും സ്ഥിരമായി ലേഖനങ്ങൾ എഴുതിയിരുന്നു. കണ്ണൂർ സ്വദേശിയാണ് . ഹിന്ദുസ്ഥാൻ ടൈംസിൽ നിന്നു വിരമിച്ച ശേഷം ഡൽഹിയിലായിരുന്നു താമസം. മക്കൾ: ഉണ്ണികൃഷ്ണൻ (ബ്ളൂംബെർഗ്), ബീന മാധവൻ (അഭിഭാഷക, സുപ്രീം കോടതി). മരുമകൾ: ശിവാനി റാവത്ത് (മാധ്യമപ്രവർത്തക). Content Highlights: Sports writer M Madhavan passed away
from mathrubhumi.latestnews.rssfeed https://ift.tt/2Wyfu58
via
IFTTT