വാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ അഫ്ഗാൻ സൈന്യം താലിബാന്മുന്നിൽ കീഴടങ്ങില്ലായിരുന്നുവെന്ന് മുൻ യു.എസ്. സെൻട്രൽ ഇന്റലിജന്റ്സ് ഏജൻസി (സി.ഐ.എ.) ഡയറക്ടറും അഫ്ഗാനിലെ മുൻ യു.എസ്. കമാൻഡറുമായ ജനറൽ ഡേവിഡ് പട്രേയസ്. യു.എസ്. സൈന്യത്തിന്റെ ഡ്രോണുകൾ,വ്യോമ പിന്തുണഉൾപ്പെടെയുള്ള സഹായങ്ങളുണ്ടായിരുന്നെങ്കിൽ അഫ്ഗാൻ സൈന്യം താലിബാനു മുന്നിൽ കീഴടങ്ങില്ലായിരുന്നു. യു.എസ്. സൈന്യം പിൻവാങ്ങിയതോടെ അഫ്ഗാൻ വ്യോമസേന പ്രതിസന്ധിയിലായി. തുടരെയുള്ള ആക്രമങ്ങൾ മൂലമുണ്ടായ നാശനഷ്ടംഅവരുടെ കീഴടങ്ങൽ വേഗത്തിലാക്കി. തങ്ങളെ പിന്തുണയ്ക്കാൻ ആരുമില്ലെന്ന കാര്യം അഫ്ഗാൻ സൈന്യം തിരിച്ചറിഞ്ഞതാണ് ആത്യന്തികമായ കാരണമെന്നും പട്രേയസ് പറഞ്ഞു.ഇന്ത്യാ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുള്ള വിവിധ സൈനിക വിഭാഗങ്ങൾ ഓരേ സമയം സമ്മർദത്തിലായപ്പോൾ അഫ്ഗാനിൽ കീഴടങ്ങൾ മഹാമാരിയായി വ്യാപിച്ചു.താലിബാന് പാകിസ്താന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ അഫ്ഗാൻ സൈന്യം പരാജയപ്പെടുകയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.അഫ്ഗാനിലെ നിലവിലെ സ്ഥിതി ഹൃദയഭേദകമാണെന്ന് പറഞ്ഞ അദ്ദേഹംഇതൊരു ദുരന്തമാണെന്നും ദൗർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. Content Highlights:afghan forces would not have surrendered if us had their back former cia director
from mathrubhumi.latestnews.rssfeed https://ift.tt/2WpZ6E2
via
IFTTT