Breaking

Tuesday, August 31, 2021

കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി; നാടാര്‍ സമുദായത്തെ അവഗണിച്ചെന്ന് ഫ്‌ളെക്‌സ്‌

തിരുവനന്തപുരം : ഡിസിസി അധ്യക്ഷൻമാരെ അധ്യക്ഷന്മാരെ നിശ്ചയിച്ചതിലെ പ്രതിഷേധം തുടരുന്നതിനിടെകെപിസിസി ആസ്ഥാനത്തുംകരിങ്കൊടി. നേരത്തെ പത്തനംതിട്ട ഡിസിസി ഓഫീസലും കഴിഞ്ഞ ദിവസം കരിങ്കൊടി കെട്ടുകയുണ്ടായി കോൺഗ്രസ്സ് പാർട്ടി നാടാർ സമുദായത്തെ അവഗണിച്ചുവെന്ന് പറഞ്ഞുള്ള ഫ്ലക്സും സ്ഥാപിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷ പദവി നാടാർ സമുദായത്തിന് നൽകാത്തതിലാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അണികൾക്കിടയിൽ പ്രതിഷേധം പരസ്യമല്ലായിരുന്നു. ഇന്ന് രാവിലെയാണ് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ്സ് പാർട്ടി നാടാർ സമുദായത്തെ അവഗണിച്ചുവെന്നാണ് പോസ്റ്റർ. നാടാർ സമുദായത്തിന് ഡിസിസി അധ്യക്ഷ സ്ഥാനം നൽകാത്തതിൽ പ്രതിഷേധം എന്നെഴുതിയ ഫ്ളെക്സ് ബോർഡാണ് സ്ഥാപിച്ചത്. കോൺഗ്രസ്സ് വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്. ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരിഗണിക്കാത്തവരെ കെപിസിസി പുന:സംഘടന വരുമ്പോൾ പരിഗണിക്കുമെന്ന് സംസ്ഥാന നേതൃതവം നേരത്തെ അറിയിച്ചതാണ്. എന്നാൽ അതിനിടയിലാണ് ഇത്തരത്തിൽ ഒരു പ്രതിഷേധം ഉണ്ടായിരിക്കുന്നത്. പാർട്ടി പ്രവർത്തകരെത്തി കരിങ്കൊടയും പോസ്റ്ററും പിന്നീട് നീക്കം ചെയ്തു.ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ മലപ്പുറത്തും പത്തനംതിട്ടയിലുമെല്ലാം ഫ്ളെക്സും കരിങ്കൊടി ഉയർത്തലിനു സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. content highlights:black flag and flex in KPCC centre as part of the protest


from mathrubhumi.latestnews.rssfeed https://ift.tt/3tdiFMd
via IFTTT