Breaking

Monday, August 30, 2021

മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്നത് അവസാനിപ്പിക്കണം -സി.പി.എം.

തിരുവനന്തപുരം: കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് മുഖ്യമന്ത്രിക്കുനേരെ ആക്ഷേപങ്ങൾ ചൊരിയുന്നതെങ്കിൽ അതൊന്നും ഫലിക്കാൻ പോകുന്നില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്.കോൺഗ്രസിൽ എന്താണ്‌ നടക്കുന്നതെന്ന് ജനം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. അത് ആർക്കും മൂടിവെക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ജനപിന്തുണയോടെ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്കെതിരേ കോൺഗ്രസ് നേതാക്കൾ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണം. കഴിഞ്ഞദിവസം കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിനുനേരെ നടത്തിയ പ്രതികരണം ഈ അധഃപതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. എം.പി. കൂടിയായ കൊടിക്കുന്നിൽ നടത്തിയ വ്യക്ത്യധിക്ഷേപത്തെ സോണിയാഗാന്ധിയും കെ.പി.സി.സി. നേതൃത്വവും പിന്തുണയ്ക്കുന്നുണ്ടോയെന്നും സി.പി.എം. ചോദിച്ചു.ഇതിനെതിരേ ഇതേ നാണയത്തിൽ പ്രതികരിക്കാൻ സി.പി.എമ്മിനു ശേഷിയുണ്ട്. എന്നാൽ, സി.പി.എമ്മിന്റെ രീതി അതല്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3Dt7hk0
via IFTTT