Breaking

Friday, August 27, 2021

അറിവിന് എന്റെ പിന്തുണ, എന്നാല്‍ പാ രഞ്ജിത്ത് ഭിന്നിപ്പുണ്ടാക്കുന്നു- ഷാന്‍ വിന്‍സന്റ് ഡീ പോള്‍

റോളിങ് സ്റ്റോൺ ഇന്ത്യ മാസികയുമായി ബന്ധപ്പെട്ട വിവാദത്തിൽ അറിവിന് പിന്തുണയുമായി കനേഡിയൻ റാപ്പറും നീയേ ഒലിയുടെ ഗായകനുമായ ഷാൻ വിൻസന്റ് ഡീ പോൾ. അറിവിന് താൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് വ്യക്തമാക്കിയ ഡീ പോൾ, മാധ്യമ വാർത്തകൾക്കും, ചിലരുടെ രാഷ്ട്രീയങ്ങൾക്കും തങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്നും കുറിച്ചു. പാ.രഞ്ജിത്തിന്റെ പരാമർശം ഭിന്നതയുണ്ടാക്കിയെന്നും ഡീ പോൾ കൂട്ടിച്ചേർത്തു. അറിവിന്റെ പേര് അദ്ദേഹത്തിന്റെ പാട്ടുകളുടെ റീമിക്സികളിൽ നിന്നും പാട്ടുകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സംവിധായകൻ പാ രഞ്ജിത്ത് അടക്കമുള്ളവർ മ്യൂസിക് മാഗസിനായ റോളിംഗ് സ്റ്റോൺ ഇന്ത്യ, എ.ആർ റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്ഫോം മാജാ എന്നിവയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. നീയേ ഒലി രചിച്ചതും എൻജോയ് എൻജാമിയുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്. എന്നാൽ അദ്ദേഹത്തിന്റെ പേരില്ല. ഇത്തരം ഒഴിവാക്കലുകളെയാണ് അദ്ദേഹത്തിന്റെ വരികൾ പ്രതിനിധാനം ചെയ്യുന്നതെന്നും പാ രഞ്ജിത്ത് പറയുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഷാൻ വിൻസന്റ് ഡി പോൾ രംഗത്തെത്തിയിരിക്കുന്നത്. അറിവിന് തന്റെ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നിരവധി പേർക്ക് പ്രചോദനമാണ് അറിവ് എന്ന കാലാകാരൻ. ഞങ്ങൾ രണ്ടു പേരും പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ ഒന്നാണ്. ഈ സൃഷ്ടികൾക്കു പിന്നിൽ നിങ്ങളുടെ സംഭാവന എത്രത്തോളം വലുതാണെന്നതിൽ യാതൊരു സംശയവുമില്ല. നിങ്ങളുടെ നേട്ടങ്ങൾ തട്ടിപ്പറിക്കാൻ ഞാൻ ഒരിക്കലും ശ്രമിക്കില്ല. ഇവിടെ ഇത്രത്തോളം എത്തുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ ഞാൻ ഒരുക്കമാണ്- ഷാൻ വിൻസന്റ് വ്യക്തമാക്കി. പാ.രഞ്ജിത്തിന്റെ ട്വീറ്റ് ഭിന്നിപ്പിന് തീകൊളുത്തിയെന്നും ഡി പോൾ ആരോപിച്ചു. സത്യം എന്തെന്നറിയാതെ അദ്ദേഹത്തിന്റെ ട്വീറ്റ് ലക്ഷങ്ങളിലേക്കെത്തി. നീയേ ഒലി എന്ന ഗാനം രചിച്ചത് അറിവാണ് എന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും, എന്റെ സംഭാവനകളെ കുറിച്ച് പരാമർശിച്ചില്ല. ഗാനത്തിലെ എന്റെ ഭാഗങ്ങൾ ഞാൻ തന്നെയാണ് എഴുതിയത്, എഡിറ്റ് ചെയ്തതും ഞാനാണ്. തമിഴ് വരികൾ അറിവും എഴുതി. അതൊരു കൂട്ടായ പ്രയത്നമായിരുന്നു- ഡീ പോൾ കുറിച്ചു. Content Highlights:Rolling Stone controversy, Canadian rapper Shan Vincent De Paul supports Arivu, criticises Pa Ranjith, neeyae oli song


from mathrubhumi.latestnews.rssfeed https://ift.tt/3jnldE9
via IFTTT