Breaking

Tuesday, August 31, 2021

എന്റെ ചെരിപ്പ് നക്കാൻ കുറേപ്പേർ വന്നിട്ടുണ്ട്; അനിൽ അക്കരയ്ക്ക് എ.വി. ഗോപിനാഥിന്റെ മറുപടി

പാലക്കാട്: തന്നെ വാഴിക്കാനും അനുഗ്രഹം നൽകാനും അനിൽ അക്കര അയ്യപ്പനോ ഗുരുവായൂരപ്പനോ ഒന്നും അല്ലല്ലോയെന്ന് എ.വി. ഗോപിനാഥ്. ‘പുതിയ മേച്ചിൽപ്പുറങ്ങൾ തേടാതെ നിന്നാൽ, മംഗലശ്ശേരി നീലകണ്ഠനായി എ.വി. ഗോപിനാഥിന് കോൺഗ്രസിൽ വാഴാം’ എന്ന അനിൽ അക്കരയുടെ സാമൂഹിക മാധ്യമക്കുറിപ്പിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിലേക്ക്‌ പോയാൽ പിണറായിയുടെ വേലക്കാരനായി എച്ചിൽ നക്കേണ്ടി വരുമെന്നാണ് അനിൽ അക്കര പറയുന്നത്. ചങ്കുറപ്പുള്ള, തന്റേടമുള്ള മുഖ്യമന്ത്രിയായ പിണറായിയുടെ അടുക്കളക്കാരനാണെന്നു പറഞ്ഞാൽ അതിൽ അഭിമാനിക്കുന്നയാളാണ് താൻ. കോൺഗ്രസുകാരനായിരിക്കെ തന്റെ ചെരിപ്പ് നക്കാൻ കുറേപ്പേർ വന്നിട്ടുണ്ട്. ഒരുപക്ഷേ, അനിൽ അക്കരയും അക്കൂട്ടത്തിലുണ്ടാവാം. അത് തനിക്ക് കൃത്യമായി അറിയില്ല. കാരണം രാത്രിയാണ്‌ വന്നത് - അദ്ദേഹം പറഞ്ഞു.എന്നാൽ, അനിൽ അക്കര പങ്കുവെച്ച പോസ്റ്റ് സദുദ്ദേശ്യപരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഗോപിനാഥിനെ ആക്ഷേപിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും പറഞ്ഞു. ഗോപിനാഥിന്റെ തീരുമാനം സ്വഗതാഹർഹമെന്ന് സി.പി.എം.എ.വി. ഗോപിനാഥന്റെ രാജി കാലോചിതവും സ്വാഗതാർഹവുമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ. പൊളിഞ്ഞുകൊണ്ടിരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തെ തുറന്നുകാണിച്ചതിനാലാണ് അദ്ദേഹം അനഭിമതനായത്. മതനിരപേക്ഷ വാദികൾ ഒന്നിച്ച് അണിനിരക്കണമെന്നും അതിനു സഹായകമായ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിക്കുന്നെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3gLiPW3
via IFTTT