Breaking

Friday, August 27, 2021

കോരാണിയിൽ പോലീസ് ജീപ്പ് കാറിലിടിച്ച് വിദ്യാർഥിനി മരിച്ചു

മംഗലപുരം: ദേശീയപാതയിൽ കോരാണി കാരിക്കുഴിയിൽ നിയന്ത്രണംവിട്ട പോലീസ് ജീപ്പ് കാറിലിടിച്ച് നിയമവിദ്യാർഥിനി മരിച്ചു. സഹോദരനും മാതാപിതാക്കൾക്കും പരിക്കേറ്റു. വിവാഹാലോചനയുമായി ബന്ധപ്പെട്ട് കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. കൊല്ലം ആശ്രാമം ലക്ഷ്മണനഗർ 88 ജമീലാമൻസിലിൽ സജീദ്-രാജി ദമ്പതിമാരുടെ മകൾ അനൈന(22)യാണ് മരിച്ചത്. ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുകയാണ് ഇവർ. തിരുവനന്തപുരം ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്. സഹോദരൻ അംജദിൻറെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ പരിക്കേറ്റ പോലീസ് ഡ്രൈവർ അഹമ്മദിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും എ.എസ്.ഐ. ഷജീറിനെ ചിറയിൻകീഴ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണംവിട്ട് കാറിൽ ഇടിക്കുകയായിരുന്നു. അംജദിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് കുടുംബം കാറിൽ കൊല്ലത്തേക്കു പോകുകയായിരുന്നു. അംജദിനെയും അനൈനയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനൈനയെ രക്ഷിക്കാനായില്ല. സജീദിന്റെയും രാജിയുടെയും പരിക്ക് ഗുരുതരമല്ല. കാരിക്കുഴി ഭാഗത്ത് റോഡിനു വശത്ത് ഇന്റർലോക്ക് പാകാനായി എടുത്ത കുഴിയിൽ വീണാണ് ജീപ്പ് നിയന്ത്രണംവിട്ടത്. Content Highlights:Law student died in road accident at Korani


from mathrubhumi.latestnews.rssfeed https://ift.tt/3ymZz7d
via IFTTT