മുംബൈ: ലൈംഗിക താത്‌പര്യത്തോടെയല്ലാതെ കുട്ടിയുടെ കവിളിൽ തലോടുന്നതുകൊണ്ടുമാത്രം പ്രതിയെ പോക്സോ കേസിൽ ഉൾപ്പെടുത്താനാവില്ലെന്ന് ബോംബെ കോടതി. താനെയിലെ മുഹമ്മദ് അഹമ്മദ് ഉള്ള എന്ന 46-കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ബോംബെ കോടതിയുടെ വിധി. കേസിൽ പ്രതിക്ക് ജാമ്യം നൽകി. ജാമ്യം നൽകുന്നത് സംബന്ധിച്ച കാര്യം മാത്രമാണ് കോടതി ഇപ്പോൾ പരിഗണിച്ചതെന്നും ഈ അഭിപ്രായം തുടർന്നുള്ള വിചാരണയെയോ മറ്റ് നടപടികളെയോ ഒരു തരത്തിലും ബാധിക്കരുതെന്നും ജസ്റ്റിസ് സന്ദീപ് ഷിന്ദേ പ്രത്യേക നിർദേശം നൽകി.ഓഗസ്റ്റ് 27-നാണ് മുഹമ്മദ് അഹമ്മദ് അറസ്റ്റിലായത്. ഇറച്ചി വ്യാപാരിയായ ഇയാൾ പെൺകുട്ടിയെ ഷോപ്പിന്റെ അകത്തേക്ക് വിളിച്ചു കൊണ്ടുപോകുകയും കവിളിൽ തലോടുകയും ചെയ്തു. പെൺകുട്ടിയെ അകത്തേക്ക് വിളിച്ച് കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയ ഒരു സ്ത്രീ അവിടേക്ക് ചെല്ലുകയും കുട്ടിയെ വിളിച്ചുകൊണ്ടുപോവുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. മുഹമ്മദ് അഹമ്മദിനെ അറസ്റ്റ് ചെയ്ത തലോജ പോലീസ് പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതി തലോജ ജയിലിലായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3sVpKRl
via
IFTTT