Breaking

Monday, August 30, 2021

കോവിഡ് ബാധിച്ചു മരിച്ചവരിൽ 80 ശതമാനവും മറ്റു രോഗങ്ങളുള്ളവർ

കൊല്ലം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 79.99 ശതമാനം പേരും മറ്റു രോഗങ്ങളുള്ളവരെന്ന് ആരോഗ്യവകുപ്പ്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരാണ് ഏറെയും. മരിച്ചവരിൽ 95.55 ശതമാനവും വാക്സിൻ എടുക്കാത്തവരാണ്. 1.46 ശതമാനം പേർ രണ്ട് ഡോസ് വാക്സിൻ എടുത്തവരും 2.99 ശതമാനം പേർ ഒരു ഡോസ് വാക്സിൻ എടുത്തവരുമാണ്. ആകെ മരണസംഖ്യയുടെ 75.8 ശതമാനവും 70 വയസ്സിനു മുകളിലുള്ളവരാണ്. അതിനാൽ സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്ന മറ്റു രോഗങ്ങളുള്ള വയോധികരെ ചികിത്സാകേന്ദ്രങ്ങളിലേക്കു മാറ്റണമെന്ന് സർക്കാർ നിർദേശിച്ചു. ഇവരെ വീടുകളിൽ തുടരാൻ അനുവദിക്കുന്നത് അപകടമാണ്. മറ്റുരോഗങ്ങൾ ബാധിച്ചിട്ടുള്ളവർക്കെല്ലാം വാക്സിനേഷൻ വേഗത്തിലാക്കും. മറ്റു രോഗങ്ങളുള്ളവർ, വയോധികർ, ഗർഭിണികൾ എന്നിവർക്ക് റിവേഴ്സ് ക്വാറൻറീൻ നിർബന്ധമാക്കും. ഇവരുടെ യാത്രകൾ ഒഴിവാക്കണം. പുറത്തുപോയി വരുന്ന, വീട്ടിലെ മറ്റുള്ളവർ പ്രായമായവരുമായും ഗർഭിണികളുമായി സമ്പർക്കം ഒഴിവാക്കി റിവേഴ്സ് ക്വാറന്റീൻ പാലിക്കണം. സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ 96.24 ശതമാനവും ആശുപത്രികളിൽ ചികിത്സയിലിരിക്കെയാണു സംഭവിച്ചത്. 2.82 ശതമാനം പേർ വീടുകളിലും. ചിലർ മാത്രമാണ് കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ െവച്ചോ ആശുപത്രികളിലേക്കുള്ള വഴിമധ്യേയോ മരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3mGEiTN
via IFTTT