Breaking

Sunday, August 29, 2021

അനുരഞ്ജനം അന്തിമഘട്ടത്തിൽ; വഹാബിനെ തിരിച്ചെടുക്കുന്നതിൽ തടസ്സമില്ലെന്ന് കാസിം ഇരിക്കൂർ

തിരുവനന്തപുരം: എ.പി അബ്ദുൾ വഹാബിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിന് തടസ്സങ്ങളില്ലെന്ന് ഐ.എൻ.എൽ. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. നിലവിൽ പാർട്ടിയിൽ മധ്യസ്ഥ ചർച്ചകൾ എവിടെയും വഴിമുട്ടിയിട്ടില്ല. ചർച്ചകൾ തുടർന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അഭ്യുദയകാംക്ഷികളും എൽ.ഡി.എഫിന്റെ സന്തത സഹചാരികളായ വ്യക്തികളുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ആ വിഭാഗത്തിൽ പെട്ടവർ തന്നെയാണ് ഒരു അനുരഞ്ജന ഫോർമുല മുന്നോട്ട് വെക്കുന്നത്. മധ്യസ്ഥർ മുന്നോട്ട് വെക്കുന്ന ഫോർമുല സ്വീകരിക്കുമെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കിയഎപി അബ്ദുൾ വഹാബിനെ തിരിച്ചെടുക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ല. പ്രസിഡന്റ് സ്ഥാനം തിരികെ നൽകില്ലെന്ന് പറഞ്ഞിട്ടില്ല. അനുരഞ്ജനത്തിന്റെ പാത പാർട്ടി തുറന്നിട്ടിട്ടുണ്ട്. ഇറങ്ങിപ്പോയവർക്ക് തറവാട്ടിലേക്ക് തിരിച്ചു വരാം. എന്നാൽ അടിസ്ഥാനപരമായി പാർട്ടിയുടെ അച്ചടക്കം പാലിക്കണം എന്ന് മാത്രം. അധികം വൈകാതെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. Content Highlights: Kassim Irikkur says there is no obstacle in taking backAP Abdul wahab


from mathrubhumi.latestnews.rssfeed https://ift.tt/3kCaRzk
via IFTTT