ന്യൂഡൽഹി: അഫ്ഗാനിസ്താൻ വ്യോമപാതയിലൂടെ വിമാനം പറത്തുന്നത്അപകടകരമെന്ന് 1999ൽ കാണ്ഡഹാറിലേക്ക് റാഞ്ചിയ വിമാനത്തിന്റെ വൈമാനികനായ ദേവി ശരൺ. താലിബാൻ നേതൃത്വം പറയുന്നതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് തീവ്രവാദികൾ പെരുമാറുന്നത്. വിമാനങ്ങൾ വെടിവെച്ചിടാൻ പോലും സാധ്യതയുണ്ടെന്നുംഅദ്ദേഹം പറയുന്നു. അമേരിക്കൻ സേനയാണ് അഫ്ഗാനിലെ എയർ ട്രാഫിക് കൺട്രോൾ ചെയ്യുന്നതെങ്കിൽഭയപ്പെടേണ്ടതില്ല. അവർ പൈലറ്റുമാർക്ക് മനോവീര്യം പകരും. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രയിൽ നിരവധി തവണ അഫ്ഗാന്റെ വ്യോമപാത ഉപയോഗിച്ചിട്ടുണ്ട്. എയർ കൺട്രോളിൽ അമേരിക്കൻ സേനാംഗങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ സുരക്ഷിതമായി തോന്നും. അടിയന്തര ഘട്ടത്തിൽ കാണ്ഡഹാറിലോ കാബൂളിലോ ലാൻഡിങ് വേണ്ടി വന്നാൽ പോലുംഅമേരിക്കൻ സേനയുടെ സാന്നിധ്യം ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Afghan air route always risky says hijacked flights pilot
from mathrubhumi.latestnews.rssfeed https://ift.tt/2WrilwQ
via
IFTTT