Breaking

Sunday, August 29, 2021

അടുത്ത 24-36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളം ആക്രമിക്കപ്പെട്ടേക്കാം- യു.എസ്.

വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിനു നേർക്ക് ഇനിയും ഭീകരാക്രമണങ്ങൾ നടന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിനു പുറത്ത് നടന്നതിനു സമാനമായ ആക്രമണങ്ങൾ അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ സംഭവിച്ചേക്കാമെന്ന് യു.എസ്. കമാൻഡർമാർ കരുതുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. തുടർച്ചയായ, അടിയന്തര സ്വഭാവത്തിലുള്ള ഭീകരാക്രമണ മുന്നറിയിപ്പുകൾ യു.എസ്. സൈന്യത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന രക്ഷൗദൗത്യങ്ങളെ ബാധിച്ചിട്ടുണ്ട്. കൃത്യവും വിശ്വസനീയവുമായ ഭീഷണിയുടെ പശ്ചാത്തലത്തിൽ കാബൂൾ വിമാനത്താവളത്തിന്റെ പരിസരത്തുള്ള എല്ലാ യു.എസ്. പൗരന്മാരും അവിടംവിടണമെന്ന് കാബൂളിലെ യു.എസ്. എംബസി സുരക്ഷാ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സൗത്ത്(എയർപോർട്ട് സർക്കിൾ) ഗേറ്റ്, വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ളപഞ്ച്ഷീർ പെട്രോൾ സ്റ്റേഷന്റെ സമീപത്തുള്ള ഗേറ്റ് എന്നിവിടങ്ങളിലാണ് ആക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കാബൂൾ വിമാനത്താവള ആക്രമണത്തിന്റെ ഉത്തരവാദിത്തംഭീകരസംഘടനയായ ഐ.എസ്.-ഖൊറാസൻ ഏറ്റെടുത്തിരുന്നു. ഐ.എസ്.-ഖൊറാസൻ ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുള്ള അമേരിക്കൻ സൈന്യത്തിന്റെ ഡ്രോൺ തിരിച്ചടിക്ക് പിന്നാലെ, ഇത് അവസാനത്തേത് അല്ലെന്നും ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമായി തുടർന്നുകൊണ്ടിരിക്കുകയാണ്. ഭീകരവാദികൾ വിമാനത്താവളം ആക്രമിച്ചേക്കുമെന്ന് ഭീഷണി നിലനിൽക്കുകയാണ്. അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ആക്രമണം നടക്കാനിടയുണ്ടെന്ന് കമാൻഡർമാർ എന്നെ അറിയിച്ചു- ബൈഡൻ പറഞ്ഞു. വ്യാഴാഴ്ചത്തെ ആക്രമണത്തിൽ 13 യു.എസ്. സൈനികരടക്കം 170 പേർ കൊല്ലപ്പെട്ടിരുന്നു content highlghts:us believes attack on kabul airport highly likely in 24-36 hours


from mathrubhumi.latestnews.rssfeed https://ift.tt/3jmYVSK
via IFTTT