Breaking

Thursday, August 26, 2021

ഒത്തുതീര്‍പ്പ്; എംഎസ്എഫ് നേതാക്കളെ മാറ്റിനിര്‍ത്തും, ഹരിത പരാതി പിന്‍വലിക്കും

മലപ്പുറം: മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കിയ ഹരിത-എംഎസ്എഫ് വിവാദങ്ങൾ ഒത്തുതീർപ്പിലേക്ക്. എംഎസ്എഫ് സംസ്ഥാന നേതാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന വനിതാ നേതാക്കളുടെ പരാതിയിലാണ് സമവായത്തിലെത്തിയത്. ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളെ മാറ്റി നിർത്തും. വനിതാ കമ്മീഷന് ഹരിത നേതാക്കൾ നൽകിയ പരാതി പിൻവലിക്കാനും തീരുമാനിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.അബ്ദുൾ വഹാബ്, ജില്ലാ പ്രസിഡന്റ് കബീർ എന്നിവരെയാണ് സ്ഥാനത്ത് നിന്ന് മാറ്റിനിർത്തുക. ഇരുവിഭാഗങ്ങളുമായി മുസ്ലിംലീഗ് നേതൃത്വം നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ഈ മൂന്ന് നേതാക്കളും സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുമെന്നും ഹരിതാ നേതാക്കൾക്ക് മുസ്ലിംലീഗ് നേതൃത്വം ഉറപ്പുനൽകിയതായാണ് സൂചന. എംഎസ്എഫ് നേതാക്കൾക്കെതിരെ ഹരിത ഭാരവാഹികൾ നൽകിയ പരാതി രണ്ടാഴ്ചയ്ക്കുള്ളിൽ പിൻവലിക്കാനാണ് നിർദേശം. അതേ സമയം ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച തീരുമാനത്തിൽ മുസ്ലിംലീഗ് നേതൃത്വം തീരുമാനങ്ങളെടുത്തിട്ടില്ലെന്നാണ് വിവരം.


from mathrubhumi.latestnews.rssfeed https://ift.tt/3mxuTO6
via IFTTT