വാഷിങ്ടൺ: താലിബാൻ നേതാവുമായി അഭിമുഖം നടത്തിയടെലിവിഷൻ അവതാരിക രാജ്യം വിട്ടതായി സി.എൻ.എൻ. അഫ്ഗാനിസ്താനിലെ പ്രമുഖ വാർത്താ ചാനലായ ടോളോന്യൂസ് ചാനലിനുവേണ്ടി ജോലി ചെയ്തിരുന്ന ബെഹിഷ്ത അർഘദ് ഈ മാസമാണ് താലിബാൻ നേതാവ് മൗലവി അബ്ദുൾഹക്ക് ഹമീദുമായി അഭിമുഖം നടത്തിയത്. ചരിത്രത്തിലാദ്യമായാണ് ഒരു തത്സമയ ടെലിവിഷൻ പരിപാടിയിൽ താലിബാൻ നേതാവ് അഭിമുഖം നൽകിയത്. ലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും താലിബാനെ പേടിച്ചാണ് രാജ്യം വിടുന്നതെന്ന് ബെഹിഷ്ത സിഎൻഎന്നിനോട് പറഞ്ഞു. അഫ്ഗാനിസ്താനിലെ സുരക്ഷാസ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ മടങ്ങിയെത്തും. അഫ്ഗാനിലെ മാധ്യമപ്രവർത്തകർ തങ്ങൾക്കു നേരെ നിലനിൽക്കുന്ന ഭീഷണി ചൂണ്ടിക്കാട്ടി യു.എന്നിനും മാധ്യമ സംഘടനകൾക്കും കത്തെഴുതിയിരുന്നു.തങ്ങളുടെ ജീവനും കുടുംബവും സംരക്ഷിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് 150ഓളം റിപ്പോർട്ടർമാർ ഒപ്പിട്ട കത്തിൽപറയുന്നത്. അഫ്ഗാൻ സർക്കാരിന്റെ പതനത്തിനു ശേഷം താലിബാനെ ഭയന്ന് നിരവധി മാധ്യമ പ്രവർത്തകർ മുൻപും രാജ്യം വിട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3BppvAR
via
IFTTT