Breaking

Saturday, August 28, 2021

മമതയും പ്രധാനമന്ത്രി പദവും തമ്മില്‍ കൊങ്കണും കശ്മീരും തമ്മിലുള്ള അന്തരം - നാരായണ്‍ റാണെ

രത്നഗിരി: മമത ബാനർജിയും പ്രധാനമന്ത്രി പദവും തമ്മിൽ കൊങ്കണും കശ്മീരും തമ്മിലുള്ള അന്തരമുണ്ടെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. ജൻ ആശിർവാദ് യാത്രയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. പശ്ചിമ ബംഗാൾ രാജ്യത്തിന്റെ സിംഹമാണെന്നായിരുന്നു റാവത്തിന്റെ പരാമർശം. റാവത്ത് ബോധമില്ലാതെയാണ് ഓരോന്ന് പറയുന്നതെന്ന് റാണെ വിമർശിച്ചു. സഞ്ജയ് റാവത്ത് അടക്കമുള്ളവരിലൂടെ ശിവസേനയുടെ പതനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയെ മറ്റൊരു പശ്ചിമബംഗാൾ ആകാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ബുധനാഴ്ച നാരായൺ റാണെ പറഞ്ഞിരുന്നു. പിന്നാലെ സംസ്ഥാനത്തിന് എതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ ഉന്നയിക്കുന്നത് ജനങ്ങൾ പൊറുക്കുകയില്ലെന്ന് സഞ്ജയ റാവത്ത് താക്കീത് നൽകുകയും ചെയ്തിരുന്നു. Content Highlights: narayan rane says distance between konkan and kashmir alike of that mamata banerjee becoming pm


from mathrubhumi.latestnews.rssfeed https://ift.tt/3kopxSM
via IFTTT