ലണ്ടൻ: 88 പട്ടികൾക്ക് രക്തം ദാനംനൽകിയ വൂഡി ആറുകൊല്ലത്തെ സേവനജീവിതത്തിനുശേഷം വിരമിച്ചു. അപൂർവ്വ രക്തഗ്രൂപ്പുള്ള 'ഗ്രേഹൗണ്ട്' വിഭാഗത്തിൽ പെട്ട വൂഡിയാണ് രക്തദാനത്തിലൂടെ പ്രസിദ്ധയായത്. ഗ്രേഹൗണ്ടുകളിൽ 30 ശതമാനത്തിൽ മാത്രം കണ്ടുവരുന്ന ഈ അപൂർവഗ്രൂപ്പ് രക്തം ഭൂരിഭാഗം പട്ടികൾക്കും സ്വീകരിക്കാമെന്നതാണ് പ്രത്യേകത. ബ്രിട്ടനിലെ ലെസ്റ്റർഷയറിലെ മെൽട്ടൺ മൗബ്രേയിൽ നിന്നുള്ള വൂഡി മൂന്ന് വയസ്സുള്ളപ്പോൾ ആദ്യമായി രക്തം നൽകി. പിന്നീട് ആറു വർഷത്തിനിടെ 22 പ്രാവശ്യവും. ഓരോ ദാനത്തിലും എടുക്കുന്ന 450 മില്ലി രക്തം നാല് നായകൾക്ക് വരെ നൽകാനാവുമെന്ന് ബ്രിട്ടനിലെ വളർത്തുമൃഗ ബ്ലഡ്ബാങ്ക് ജീവനക്കാർ പറഞ്ഞു. ഓരോ പ്രാവശ്യം രക്തം നൽകുമ്പോഴും വളരെ ക്ഷമയോടെ വൂഡി ശാന്തനായിരുന്നുവെന്ന് ഉടമ വെൻഡി ഗ്രേ പറഞ്ഞു. ഒന്നുമുതൽ എട്ടു വയസ്സുവരെയുള്ള നായകളിൽ നിന്നേ ബ്ലഡ് ബാങ്കിലേക്ക് രക്തം സ്വീകരിക്കുകയുള്ളൂ. അതിനാൽ, ഒൻപത് വയസ്സുള്ള വൂഡിക്ക് ഇനി രക്തം നൽകാനാവില്ല. ''മനുഷ്യരെപ്പോലെ നമ്മുടെ വളർത്തുമൃഗങ്ങൾക്കും രക്തം വളരെ പ്രധാനമാണ്, കൂടാതെ വൂഡി നൽകിയ സംഭാവന രാജ്യത്തുടനീളമുള്ള മറ്റ് നായ്ക്കളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു ദാതാവായി വൂഡിയെ ലഭിച്ചതിൽ അഭിമാനിക്കുന്നു, അവൻ ശരിക്കും ഒരു സൂപ്പർസ്റ്റാർ ആണ്”-ബ്ലഡ് ബാങ്ക് ജീവനക്കാർ സാക്ഷ്യപ്പെടുത്തി. Content Highlights:dog retires after six years of donating rare blood
from mathrubhumi.latestnews.rssfeed https://ift.tt/3kyJk1R
via
IFTTT