Breaking

Tuesday, August 31, 2021

58 പുതിയ വന്ദേഭാരത് തീവണ്ടികൾക്ക് ടെൻഡർ ക്ഷണിച്ചു; 2024-ഓടെ 102 പുതിയ തീവണ്ടികള്‍

ന്യൂഡൽഹി: 58 പുതിയ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികൾക്ക് ടെൻഡർ ക്ഷണിച്ച് റെയിൽവേ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 ആഴ്ചയ്ക്കുള്ളിൽ 75 തീവണ്ടികൾ ഇറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെയാണ് റെയിൽവേ ടെൻഡർ ക്ഷണിച്ചത്. 58 പുതിയ തീവണ്ടികൾ ഉൾപ്പെടെ 102 വന്ദേഭാരത് എക്സ്പ്രസ്‌ തീവണ്ടികൾ 2024 ആകുമ്പോഴേക്കും തയ്യാറാകുമെന്ന് റെയിൽവേ അറിയിച്ചു. രൂപകല്പന, വികസനം, നിർമാണം, ഏകോപനം എന്നിവയ്ക്കാണ് ടെൻഡർ ക്ഷണിച്ചത്.ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, റായ് ബറേലി മോഡേൺ കോച്ച് ഫാക്ടറി, കപൂർത്തല റെയിൽ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായാകും ഇവയുടെ നിർമാണം. ഒക്ടോബർ 20 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തിയ്യതി. ഈ വർഷമാദ്യം 44 വന്ദേഭാരത് തീവണ്ടികൾക്കുള്ള ടെൻഡർ റെയിൽവേ ക്ഷണിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2V0ADEN
via IFTTT