കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്ത താലിബാന്റെ പിറവിക്ക് പിന്നിൽ പാകിസ്താനെന്ന് അഫ്ഗാനിസ്താനിലെ മുൻ വിദേശകാര്യ സഹമന്ത്രി മഹ്മൂദ് സായ്കൽ. ഇന്ത്യയ്ക്കെതിരെയുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് താലിബാന്റെ പിറവിയെന്നും സായ്കൽ പറയുന്നു. അടിമത്വത്തിന്റെ ചങ്ങല പൊട്ടിച്ചുവെന്ന് അഫ്ഗാനിലെ അധികാരം പിടിച്ചെടുത്തപ്പോൾ താലിബാനെ പുകഴ്ത്തിയ ഇമ്രാൻ ഖാനെ പോലെയുള്ളവർ അവരുടെ ലോബിയിങ്ങിനായി പ്രവർത്തിക്കുകയാണെന്നും സായ്കൽ ട്വീറ്റ് ചെയ്തു. പാകിസ്താനുമായി ചില ഉപാധികളിലൂടെയുള്ള ചർച്ചകളിൽ കൂടിമാത്രമേ അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയുകുയുള്ളൂവെന്നും അഫ്ഗാന്റെ മുൻ യുഎൻ പ്രതിനിധികൂടിയായ സായ്കൽ പറയുന്നു. ഐഎസ്കെ താലിബാൻ, അൽ ഖ്വയ്ദ എന്നിവർ തമ്മിലുള്ള സഹകരണത്തേക്കുറിച്ചുള്ള യു.എൻ റിപ്പോർട്ടും അദ്ദേഹം പരാമർശിച്ചു. അൽ ഖ്വയ്ദയുംമറ്റ് ചില തീവ്ര സംഘടനകളിലെ അംഗങ്ങളുംതാലിബാനുമായി ചേർന്ന് അഫ്ഗാന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും സായ്കൽ പറയുന്നു.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ താലിബാന് കീഴിലാണ്. അഫ്ഗാൻ, പാക് പൗരൻമാരാണ് ഈ മേഖലയിൽ അൽ ഖ്വയ്ദയുടെ ഭൂരിഭാഗം അംഗങ്ങളും. Content Highlights: Pakistan is behind the birth of taliban says former Afghan minister
from mathrubhumi.latestnews.rssfeed https://ift.tt/38m9r6x
via
IFTTT