ഹോളിവുഡ് താരം ടോം ക്രൂസിന്റെ ആഡംബര കാർ മോഷണം പോയി. മിഷൻ ഇംപോസിബിൾ സീരീസിന്റ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ബിഎംഡബ്ല്യു എക്സ് 7 കാറാണ് മോഷണം പോയത്. ഏകദേശം ഒരു കോടിയോളം രൂപ വിലയുണ്ട്. കാറിനൊപ്പം താരത്തിന്റെ ലഗേജും ഇലക്ടോണിക് ഉപകരണങ്ങളും നഷ്ടപ്പെട്ടു. ബിർമിങ്ഹാമിൽ മിഷൻ ഇംപോസിബിൾ ഏഴാം ഭാഗം ചിത്രീകരണം നടക്കുകയായിരുന്നു. ചർച്ച് റോഡിലെ ഗ്രാന്റ് ഹോട്ടലിന്റെ പാർക്കിങ്ങിൽ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനമുള്ള കാറായിരുന്നു. എന്നാൽ എങ്ങിനെയാണ് മോഷ്ടാക്കൾ കാർ കവർന്നതെന്ന് വ്യക്തമല്ല. ട്രാക്കിങ് സംവിധാനം ഉള്ളതിനാൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ പോലീസ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ താരത്തിന്റെ ലഗേജും ഇലക്ടോണിക് ഉപകരണങ്ങളും മോഷ്ടാക്കൾ കവർന്നു. കാർ നഷ്ടപ്പെട്ട വാർത്തയറിഞ്ഞ് ബിഎംഡബ്ല്യു കമ്പനി, ടോം ക്രൂസിന് പുതിയ കാർ എത്തിച്ചുനൽകിയതായും റിപ്പോർട്ടുകളുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. Content highlights:Tom Cruises BMW, worth in crore, stolen, Mission Impossible 7
from mathrubhumi.latestnews.rssfeed https://ift.tt/3kPDidB
via
IFTTT