Breaking

Friday, June 18, 2021

കുതിപ്പ് തുടരാന്‍ ബ്രസീല്‍, ആദ്യ മത്സരം കളിക്കാന്‍ പെറു | LIVE BLOG

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യം വെച്ച് ബ്രസീൽ പെറുവിനെ നേരിടുന്നു.ടീം ലൈനപ്പ് പുറത്തുവന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ഗോൾകീപ്പർ അലിസൺ, കാസെമിറോ, മാർക്വിനോസ്, റിച്ചാർലിസൺ തുടങ്ങിയവരൊന്നും ഇന്ന് ആദ്യ ഇലവനിൽ സ്ഥാനം നേടിയില്ല. ഗബ്രിയേൽ ബാർബോസയും നെയ്മറും ആക്രമണത്തിന് നേതൃത്വം നൽകുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിനാണ് പെറു തയ്യാറെടുക്കുന്നത്. ബ്രസീൽ ആദ്യ മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തകർത്തിരുന്നു. ആ ആത്മവിശ്വാസത്തിലാണ് ടീം ഇന്ന് പെറുവിനെ നേരിടുക. ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ പെറുവിനെ കീഴടക്കി രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നെയ്മർ, ഗബ്രിയേൽ ജെസ്യൂസ്, റിച്ചാർലിസൺ, ഫ്രെഡ്, കാസെമിറോ, അലിസൺ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ബ്രസീലിനെ തളയ്ക്കാൻ പെറുവിന് നന്നായി വിയർക്കേണ്ടി വരും. കോപ്പ അമേരിക്കയിൽ മികച്ച റെക്കോഡുള്ള ടീമാണ് പെറു. 2019 കോപ്പ അമേരിക്കയിൽ ഫൈനൽ വരെ എത്തിയ ടീമാണ് പെറു. അന്ന് ബ്രസീലിനോട് തോറ്റാണ് ടീം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടത്. 2016-ൽ ബ്രസീലിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസം പെറുവിനുണ്ട്. ഇരുടീമുകളും അവസാന 10 തവണ ഏറ്റുമുട്ടിയപ്പോൾ ഏഴിലും ബ്രസീൽ വിജയിച്ചു. ഒരു മത്സരത്തിൽ പെറു ബ്രസീലിനെ അട്ടിമറിച്ചു. രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Brazil vs Peru 2021 Copa America


from mathrubhumi.latestnews.rssfeed https://ift.tt/3gEX60T
via IFTTT