Breaking

Thursday, June 24, 2021

യൂറോ കപ്പിൽ ഫ്രാൻസ് പോർച്ചു​ഗലിനെ നേരിടുന്നു | LIVE BLOG

ബുഡാപെസ്റ്റ്: യൂറോ കപ്പിൽ തീപാറും പോരാട്ടം. ലോകചാമ്പ്യന്മാരായ ഫ്രാൻസ് നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ പോർച്ചുഗലിനെ നേരിടുന്നു. മരണഗ്രൂപ്പായി അറിയപ്പെടുന്ന ഗ്രൂപ്പ് എഫിലാണ് മത്സരം. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ ഫ്രാൻസ് വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. മറുവശത്ത് പോർച്ചുഗലിന് വിജയിച്ചാൽ മാത്രമേ പ്രീ ക്വാർട്ടർ ഉറപ്പിക്കാനാകൂ. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങൾ അണിനിരക്കുന്ന ഫ്രാൻസ് ആദ്യ മത്സരത്തിൽ ജർമനിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോൾ രണ്ടാം മത്സരത്തിൽ താരതമ്യേന ദുർബലരായ ഹംഗറിയോട് സമനിലയിൽ കുരുങ്ങി. മറുവശത്ത് പോർച്ചുഗൽ ആദ്യ മത്സരത്തിൽ ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തപ്പോൾ രണ്ടാം മത്സരത്തിൽ ജർമനിയോട് തോൽവി വഴങ്ങി. രണ്ടിനെതിരേ നാലുഗോളുകൾക്കാണ് ജർമനി പോർച്ചുഗലിനെ കീഴടക്കിയത്. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: France vs Portugal 2020 Euro group F


from mathrubhumi.latestnews.rssfeed https://ift.tt/3gXARDI
via IFTTT