Breaking

Thursday, June 17, 2021

കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം: കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായി. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്. ജൂൺ മൂന്നാം തീയതി വീട്ടിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗിക്ക് പെട്ടെന്ന് അസുഖം മൂർച്ഛിച്ചു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി സജികുട്ടൻ ആംബുലൻസുമായി വന്നു. സജിക്കുട്ടൻ ബന്ധുക്കൾ ആരെങ്കിലും രോഗിക്കൊപ്പം കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെബന്ധുവായ യുവതിയും ആംബുലൻസിൽ കയറി. രോഗിയെ സമീപത്തെ ഒരു പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ച് സജിക്കുട്ടൻ ഗ്ലൗസ് എടുക്കാൻ ആശുപത്രിക്ക് അകത്തേക്ക് പോയി. തിരികെ വന്ന് യുവതിയെ കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സജികുട്ടനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ റിമാന്റ് ചെയ്തിട്ടുണ്ട്. Content Highlight: Ambulance driver arrested for rape attempt


from mathrubhumi.latestnews.rssfeed https://ift.tt/3vsFhrf
via IFTTT