Breaking

Friday, June 18, 2021

ആ നിമിഷം ജൗഹർ തിരിച്ചറിഞ്ഞു, ഓട്ടോയിലുള്ളത് കൊലപാതകി

പെരിന്തൽമണ്ണ: “ഇേങ്ങാട്ട് മറുപടിയൊന്നും പറയേണ്ട. അന്റെ ഓട്ടോയിൽ കയറിയിരിക്കുന്നത് ഒരു കൊലപാതകിയാണ്. ഒരു പെൺകുട്ടിെയ കുത്തിക്കൊന്നവൻ. സൂക്ഷിക്കണം. ഇയ്യ് വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിേട്ടാ”-നാട്ടിൽനിന്ന് സുഹൃത്ത് സമീർ േഫാണിലൂെട വിളിച്ചറിയിച്ചപ്പോൾ ഓട്ടോ െെഡ്രവർ നാലുകണ്ടത്തിൽ ജൗഹറിന്റെ ചങ്കൊന്നു കാളി.പെരിന്തൽമണ്ണ ഏലംകുളത്ത് ദൃശ്യയെന്ന പെൺകുട്ടിയെ കൊന്നയാളാണു പിന്നിലിരിക്കുന്നത്. എന്തുംചെയ്യാൻ മടിക്കാത്തയാളാകും. കൈയിൽ ആയുധമെന്തെങ്കിലുമുണ്ടോ? തന്നെയും ആക്രമിക്കുമോ? -മനസ്സിൽ ഒട്ടേെറ ആശങ്കകൾ. എങ്കിലും ഭാവവ്യത്യാസമില്ലാതെ ജൗഹറിന്റെ KL10 എ.എഫ്. 2533 ഓട്ടോറിക്ഷ പെരിന്തൽമണ്ണ പോലീസ് സ്േറ്റഷൻ ലക്ഷ്യമാക്കി യാത്ര തുടർന്നു. സ്റ്റേഷനിലെത്തി പ്രതി വിനീഷിനെ കൈയോടെ പോലീസിനു കൈമാറാനായത് ജൗഹറിന്റെ മനസ്സാന്നിധ്യവും തന്ത്രവും ഒന്നുകൊണ്ടുമാത്രം. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയാണ് വിനീഷ് പാലത്തോൾ തെക്കുംപുറത്തുള്ള ജൗഹറിന്റെ വീടിനു മുന്നിലെത്തുന്നത്. മഴക്കാലമായതിനാൽ രാവിലെ ഓട്ടോ സ്റ്റാർട്ടു ചെയ്തുനോക്കുകയായിരുന്നു ജൗഹർ. ഏലംകുളത്തുവെച്ച് ബൈക്ക് ആക്സിഡൻറായെന്നും പെട്ടെന്ന് പെരിന്തൽമണ്ണയിലെത്തിക്കാമോയെന്നും ചോദിച്ചാണ് ജൗഹറിനെ വിനീഷ് സമീപിച്ചത്. ‘താൻ അമിതവേഗതയിലായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കേറ്റു. ഒപ്പമുണ്ടായിരുന്നയാൾ ആ പ്രദേശത്തുകാരനായതിനാൽ നാട്ടുകാർ തനിക്കെതിരേ തിരിഞ്ഞു. അതുകൊണ്ട് ഓടിരക്ഷപ്പെട്ട് വരുന്നവഴിയാണ്. പാടത്തും പറന്പിലുമൊക്കെ വീണതിനാലാണ് ദേഹത്ത് ചെളി പറ്റിയത്’ -ഇതായിരുന്നു വിനീഷ് നൽകിയ വിശദീകരണം. പോലീസ് സ്റ്റേഷന് മുന്നിൽവിട്ടാൽ മതിയെന്നും അവിടെയെത്തിയാൽപ്പിന്നെ നാട്ടുകാർക്ക്് തന്നെ ഉപദ്രവിക്കാനാകില്ലെന്നും വിനീഷ് ജൗഹറിനോടു പറഞ്ഞു. ഇത് വിശ്വസിച്ചാണ് വിനീഷുമായി ജൗഹർ യാത്രതിരിച്ചതും. വൈകാതെതന്നെ വിനീഷിനെത്തേടി നാട്ടുകാർ ജൗഹറിന്റെ വീട്ടുപരിസരത്തെത്തി. അപ്പോഴാണ് ജൗഹറിന്റെ ‌ഓട്ടോയിലാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായത്. വൈകാെത കൊലപാതകിയാണ് വണ്ടിയിലുള്ളതെന്ന വിവരം അവർ ജൗഹറിനെ വിളിച്ചറിയിച്ചു. പറയുന്നത് മൂളിക്കേട്ടാൽ മതിയെന്നും തിരിച്ചൊന്നും പറയേണ്ടെന്നും ആദ്യമേ പറഞ്ഞാണ് സുഹൃത്തായ സമീർ കാര്യംപറഞ്ഞത്. അപ്പോഴേക്കും കുന്നപ്പള്ളിയെന്ന സ്ഥലത്ത് എത്തിയിരുന്നു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക് പിന്നെയും രണ്ടരക്കിലോമീറ്റർ ദൂരം. ഫോൺവെച്ചശേഷം ഒന്നും അറിയാത്ത മട്ടിലായിരുന്നു വിനീഷിനോട് പിന്നെ ജൗഹറിന്റെ സംസാരം. സ്റ്റേഷനിലെത്തിയപ്പോൾ ഇവിടെ ഇറക്കിയാൽ മതിയെന്നും പോയ്ക്കൊള്ളാനും വിനീഷ് പറഞ്ഞു. എന്നാൽ എങ്ങനെ പോലീസിന് കൈമാറുമെന്നതിനെക്കുറിച്ചായി ജൗഹറിന്റെ ചിന്ത. സ്റ്റേഷനുമുന്നിൽ സുഹൃത്തും നാട്ടുകാരുമായ സുബിനെക്കണ്ടത് രക്ഷയായി. ഓട്ടോ നേരെ സുബിന്റെ അടുക്കലെത്തിച്ചു നിർത്തി. ‘ഇവനെ വിടരുത്, പിടിക്കൂ’ എന്ന് സുബിനോട് വിളിച്ചുപറഞ്ഞു. ഇരുവരും ചേർന്ന് വിനീഷിനെ പോലീസിലേൽപ്പിച്ചതോടെ സിനിമാക്കഥയെ വെല്ലുന്ന ജൗഹറിന്റെ ഓട്ടോയാത്രയ്ക്ക് ക്ലൈമാക്സ്.


from mathrubhumi.latestnews.rssfeed https://ift.tt/3wEJmtT
via IFTTT