തിരുവനന്തപുരം: പിണറായി സർക്കാരിന്റെ തുടർഭരണം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ധനമന്ത്രി ഡോ.കെഎൻ ബാലഗോപാൽ. ബജറ്റ് അവതരണ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2021 തിരഞ്ഞെടുപ്പിൽ കേരള ജനത പുതിയ ചരിത്രം രചിച്ചു. ഇത്രയും ദയയില്ലാത്ത ആക്രമണത്തിന് വിധേയമായ ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ധനമന്ത്രി പ്രതിപക്ഷ ആരോപണങ്ങൾ ജനങ്ങളിൽ എത്താത്തതു കൊണ്ടല്ല മറിച്ച് ജനങ്ങൾ അക്കാര്യങ്ങൾ ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുകയായിരുന്നുവെന്നും ഓർമിപ്പിച്ചു. ആരോപണങ്ങളുടേയും പ്രചാരണങ്ങളുടേയും അടിസ്ഥാനത്തിലല്ല സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജനങ്ങൾ വോട്ടു ചെയ്തത്. ഇത് കേവലമൊരു മുന്നണിയുടെ വിജയം മാത്രമല്ല. കേരള ജനതയുടെ വിജയമാണ്. പ്രതിപക്ഷ ത്തിന് പ്രവർത്തന സ്വാതന്ത്രം നിഷേധിച്ചു കൊണ്ടോ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടോ അല്ല തുടർഭരണം നേടിയെടുത്തത്. രാഷ്ട്രീയ കുതുരക്കച്ചവടത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ഇടതുമുന്നണിക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3wZ7t6b
via
IFTTT