Breaking

Friday, June 4, 2021

വിപണിയിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,700 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 70 പോയന്റ് ഉയർന്ന് 52,295ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തിൽ 15,708ലുമാണ് വ്യാപാരം നടക്കുന്നത്.ആർബിഐയുടെ പണവായ്പ നയ പ്രഖ്യാപനം പുറത്തുവരാനുള്ളതിനാൽ കരുതലോടെയാണ് നിക്ഷേപകർ. ഒഎൻജിസി, എൽആൻഡ്ടി, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3gbM3Mm
via IFTTT