എടക്കാട് (കണ്ണൂർ): കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടിക്കില്ലെന്നും സുധാകരന്റെ സഹപാഠിയായിരുന്ന ഫ്രാൻസിസിന്റെ മകൻ കോഴിക്കോട് കൂരാച്ചുണ്ടിലെ വാളിയംപ്ലാക്കൽ ജോബി ഫ്രാൻസിസ്. ഞായറാഴ്ച രാത്രി സുധാകരനെ നടാലിലെ വീട്ടിൽ ചെന്നുകണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ പിതാവിന്റെ ആത്മസുഹൃത്തായിരുന്നു കെ.സുധാകരൻ. അദ്ദേഹത്തിന്റെ കണ്ണുകളിൽ എനിക്കത് കാണാം. രണ്ടുദിവസമായി നടന്ന ചർച്ചകൾ വലിയ വിവാദമായി. എന്റെ പിതാവിന്റെ സുഹൃത്തുക്കൾ എന്നെ വിളിച്ചു. നേരിട്ടുകണ്ട് പിതാവിന്റെ സൗഹൃദം പുതുക്കുന്നതിനാണ് നടാലിലെ വീട്ടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കലാലയരാഷ്ട്രീയത്തിൽ രണ്ട് ചേരിയിൽപ്പെട്ടവരായിരുന്നു പിണറായിയും എന്റെ പിതാവും. സംഘർഷങ്ങളുണ്ടായിട്ടുണ്ടാവാം. തെറ്റിദ്ധാരണകൾ മാറി. അതുമായി ബന്ധപ്പെട്ടുണ്ടായ ചർച്ച വലിയ വേദനയുണ്ടാക്കി, 21 വർഷം മുൻപാണ് പിതാവ് മരിച്ചത്. ആ വേദനയാണ് ഇവിടെ ചർച്ചചെയ്തത്. നിയമനടപടികൾ സ്വീകരിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമായെന്നും ജോബി ഫ്രാൻസിസ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടോടെ സുധാകരന്റെ വീട്ടിലെത്തിയ ജോബിയും കൂട്ടരും ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാധ്യമപ്രവർത്തകരെ കണ്ടത്. Contents Highlight: Joby Francis meets K Sudhakaran
from mathrubhumi.latestnews.rssfeed https://ift.tt/3gPXYzU
via
IFTTT