Breaking

Saturday, June 19, 2021

​ഗോൾ...ബൊളീവിയയ്ക്കെതിരേ പത്താം മിനിട്ടിൽ തന്നെ ​ലീഡെടുത്ത് ചിലി (1-0) | LIVE BLOG

സൂയിയാബ: കോപ്പ അമേരിക്കയിൽ ചിലി ബൊളീവിയയെ നേരിടുന്നു. ഗ്രൂപ്പ് ബി യിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ചിലി. ബൊളീവിയ അവസാന സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ കരുത്തരായ അർജന്റീനയോട് സമനില വഴങ്ങിതിനുശേഷമാണ് ചിലി കളിക്കാനിറങ്ങുന്നത്. മറുവശത്ത് ബൊളീവിയ പാരഗ്വായോട് ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടു. ഇരുടീമുകളും ഇന്ന് വിജയം മാത്രം ലക്ഷ്യം വെച്ചാണ് കളിക്കാനിറങ്ങുന്നത്. ചിലിയിൽ ഇന്നും സൂപ്പർതാരം അലെക്സി സാഞ്ചെസ് കളിച്ചേക്കില്ല. സാഞ്ചസ് ഇല്ലാത്ത പക്ഷം വിദാലിനായിരിക്കും നായകന്റെ ചുമതല. പാരഗ്വായ്ക്കെതിരായ മത്സരത്തിൽ ആദ്യം ഗോൾ നേടിയിട്ടും മൂന്നു ഗോളുകൾ വഴങ്ങിയ ബൊളീവിയയുടെ പ്രതിരോധനിരയിൽ വിള്ളലുകളുണ്ട്. മുന്നേറ്റനിരയും വേണ്ടത്ര നിലയിൽ ശോഭിക്കുന്നില്ല. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: Paraguay vs Bolivia Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/3q8f7Jh
via IFTTT